വിസ്മയമായി ഹോട്ട് എയർ ബലൂൺ മേള

യുഎസ്, സ്വിറ്റ്സർലന്റ്, ജപ്പാൻ, മലേഷ്യ തുടങ്ങിയ 13 രാജ്യങ്ങളിൽ നിന്നുള്ള പ്ര​ഗദ്ഭരായിട്ടുള്ള ബലൂണിസ്റ്റുകളാണ് ആകാശത്ത് വർണ്ണ പ്രപഞ്ചം തീർക്കുന്നത്

വിസ്മയമായി ഹോട്ട് എയർ ബലൂൺ മേള

കാഴ്ചക്കാർക്ക് ഒരു വേറിട്ട കാഴ്ചയാണ് അരക്കു താഴ്‌വരയിലെ ബലൂൺ മേള. ആകാശനീലിമയിലേക്ക് ഉയരുന്ന ബലൂണുകൾ താഴ്വരയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇന്ന് കൗതുകമാണ്.


ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്താണ് അരകു താഴ്‌വര സ്ഥിതി ചെയ്യുന്നത്. സമു​ദ്രനിരപ്പിൽ നിന്നും 1300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര പ്രക‍‍‍ൃതി ഭം​ഗിയാൽ അനു​ഗ്രഹിതമായ സ്ഥലം കൂടിയാണ്. തുരങ്കങ്ങൾ, തേയില തോട്ടങ്ങൾ, വെള്ളച്ചാട്ടം,അല്ലെങ്കിൽ ​ഗോത്രവർ​ഗ ഗ്രാമങ്ങൾ സന്ദർശിക്കാം തുടങ്ങിയവയെല്ലാം കൊണ്ട് സഞ്ചാരികൾക്ക് വിസ്മയമാണ് അരകു താഴ്‌വര.

ഇപ്പോൾ ആകാശ നീലിമയെ ആന്ദത്തിലാഴ്ത്തിയിരിക്കുകയാണ് ഹോട്ട് എയർ ബലൂൺ മേള. ആന്ധ്രാപ്രദേശ് ടൂറിസത്തിന്റെ പിന്തുണയോടെ നവംബർ 14 മുതൽ 16 വരെയാണ് ബലൂൺ മേള സംഘടിപ്പിച്ചിരിക്കുന്നത്. യുഎസ്, സ്വിറ്റ്സർലന്റ്, ജപ്പാൻ, മലേഷ്യ തുടങ്ങിയ 13 രാജ്യങ്ങളിൽ നിന്നുള്ള പ്ര​ഗദ്ഭരായിട്ടുള്ള ബലൂണിസ്റ്റുകളാണ് ആകാശത്ത് വർണ്ണ പ്രപഞ്ചം തീർക്കുന്നത്.


കിവി പക്ഷിയുടെയും തേനീച്ചയുടെ ആകൃതിയിലുമുള്ള ബലൂണുകളാണ് മേളയിലെ പുതുരൂപങ്ങള്‍. ബലൂണ്‍ പറത്തലിനൊപ്പം വൈമാനികര്‍ നടത്തുന്ന പാരാമോട്ടറിങ് പ്രദര്‍ശനവും രാത്രിയില്‍ വര്‍ണവെളിച്ചം നിറച്ച ബലൂണ്‍ പ്രദര്‍ശനവും സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നു.

Read More >>