ഗൃഹനാഥയുടെ പ്രലോഭനത്തെ മറികടന്ന് സ്വന്തം ചാരിത്ര്യം സംരക്ഷിച്ച ടിവി മെക്കാനിക്കായ യുവാവ് വൈറല്‍

പ്രലോഭിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചും കട്ടിലില്‍ കിടന്നും യുവതി ശ്രദ്ധയാകര്‍ഷിച്ചെങ്കിലും തന്റെ ജോലി പൂര്‍ത്തിയാക്കി മടങ്ങുകയാണ് മെക്കാനിക്ക് ചെയ്യുന്നത്. ഇയാള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടതാണെന്നാണ് ചിലരുടെ ആവശ്യം.

ഗൃഹനാഥയുടെ പ്രലോഭനത്തെ മറികടന്ന് സ്വന്തം ചാരിത്ര്യം സംരക്ഷിച്ച ടിവി മെക്കാനിക്കായ യുവാവ് വൈറല്‍

അപ്രതീക്ഷിതമായി ചില 'അവസരങ്ങള്‍' ലഭിക്കുന്ന സാഹചര്യങ്ങള്‍ മിക്കവരുടേയും ജീവിതത്തിലുണ്ടാകാം. ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ പ്രലോഭനം അതിജീവിക്കാനാകാതെ 'വിലക്കപ്പെട്ട' പ്രവൃത്തികള്‍ ചെയ്യുന്നതിനും കാരണമായേക്കാം. അത്തരത്തിലൊരു സംഭവം അമേരിക്കയിൽ നടന്നു. അടൽ ഇമാം എന്ന ഈജിപ്ഷ്യൻ വംശജനായ മെക്കാനിക്ക് ടിവി നന്നാക്കുന്നതിനായൊരു വീട്ടിലെത്തി. പിന്നീട് അവിടെ നടന്ന സംഭവങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

അല്‍പവസ്ത്രധാരിണിയായ ഗൃഹനാഥ ടിവി മെക്കാനിക്കിനെ പ്രലോഭിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈവറലായി മാറിയിരിക്കുകയാണ്. ടി ഷര്‍ട്ട് മാത്രം ധരിച്ച ഗൃഹനാഥ മെക്കാനിക്കിനെ പ്രലോഭിപ്പിക്കുന്നത് 4.34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്. ടിവിക്ക് കേടുപറ്റിയതിന്റെ ടെന്‍ഷനില്‍ ഗൃഹനാഥ പാന്റ്‌സോ ഷോര്‍ട്‌സോ ധരിക്കാന്‍ മറന്നതാണോയെന്ന് വ്യക്തമല്ല. വളരെ ശാന്തതയോടെ ഗൃഹനാഥ ടിവി മെക്കാനിക്കിനെ അഭിമുഖീകരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍ കാണുന്നത്.

വീഡിയോ കാണാം:


അവരുടെ ശരീരഭാഷയില്‍ നിന്ന് അവര്‍ തന്റെ വസ്ത്രത്തില്‍ 'കംഫര്‍ട്ടബിള്‍' ആണെന്ന് വ്യക്തമാണ്. തന്റെ നഗ്നമായ ശരീരഭാഗത്തേക്ക് മെക്കാനിക്കിന്റെ ശ്രദ്ധ ലഭിക്കാനായി ഗൃഹനാഥ മനപ്പൂര്‍വം ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ സമയം മെക്കാനിക്കിന്റെ മനസില്‍ എന്തായിരിക്കുമെന്ന് നമുക്കറിയില്ല, എന്നാല്‍ ഇവരുടെ പ്രലോഭനത്തില്‍ വീഴാതെ മെക്കാനിക്ക് സ്വന്തം ജോലി പൂര്‍ത്തിയാക്കി പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. സമാന സാഹചര്യം നേരിടുന്ന എത്ര പുരുഷന്‍മാര്‍ കിട്ടിയ അവസരം ഒഴിവാക്കി പോകുമെന്നാണ് നവമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. ടിവി മെക്കാനിക്കിന് ഒരു അവാര്‍ഡ് നല്‍കേണ്ടതാണെന്നാണ് ചിലരുടെ ആവശ്യം.

നോമ്പുകാലത്തെ വ്രതശുദ്ധമായ മനസ്സാണ് അടൽ ഇമാമിനെ സ്ത്രീയുടെ പ്രലോഭനത്തിൽനിന്നും അകന്നുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങളെഴുതി.


Read More >>