കമലഹാസൻ സിനിമാഭിനയം നിർത്തുന്നു; 'ഇന്ത്യൻ 2' അവസാന ചിത്രമാകും

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ സൂചനകൾ അദ്ദേഹം മുൻപ് നൽകിയിരുന്നില്ലെങ്കിലും ഈ വെളിപ്പെടുത്തലോടെ അതുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്

കമലഹാസൻ സിനിമാഭിനയം നിർത്തുന്നു; ഇന്ത്യൻ 2 അവസാന ചിത്രമാകും

'ഉലകനായകൻ' കമല ഹാസൻ സിനിമാഭിനയം നിർത്തുന്നു. ഇനി റിലീസാവാനുള്ള 'ഇന്ത്യൻ' 2 എന്ന സിനിമയോടെ അഭിനയ രംഗത്തു നിന്നും വിട പറയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സിനിമാഭിനയം പൂർണ്ണമായും നിർത്തി രാഷ്ട്രീയത്തിൽ സജീവമാകാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം. കൊച്ചി കിഴക്കമ്പലത്ത് ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെറ്റുത്തൽ.

അടുത്തിടെ മക്കൾ നീതിമയ്യം എന്ന പാർട്ടി രൂപീകരിച്ചു കൊണ്ട് കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ സൂചനകൾ അദ്ദേഹം മുൻപ് നൽകിയിരുന്നില്ലെങ്കിലും ഈ വെളിപ്പെടുത്തലോടെ അതുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

1996ൽ ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായാണ് ഇന്ത്യൻ 2 പുറത്തിറങ്ങുക. ശങ്കർ തന്നെയാണ് സംവിധാനം. ഈ മാസം തന്നെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാനും ചിമ്പുവും കമല്‍ ഹാസനൊപ്പം ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.