വര്‍ഷങ്ങളായി ചിരിക്കാതിരുന്ന ഹ്യൂഗോ കല്യാണദിവസം ചിരിച്ചു ;വീഡിയോ കാണാം

പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ് ഹ്യുഗോയുടെ ദിവസേനയുള്ള സെല്‍ഫി. എന്നാല്‍ എടുത്ത ചിത്രത്തിലൊന്നു ഹ്യുഗോ ചിരിച്ചിട്ടില്ല. അച്ഛന്‍, അമ്മ, സഹോദരി, സുഹൃത്തുക്കള്‍ തുടങ്ങി ബന്ധുക്കല്‍ വരെ അടുത്ത് ഇരുന്ന് ചിരിച്ച് സെല്‍ഫി എടുത്തു പക്ഷെ ഹ്യുഗോ ചിരിച്ചില്ല.

വര്‍ഷങ്ങളായി ചിരിക്കാതിരുന്ന ഹ്യൂഗോ കല്യാണദിവസം ചിരിച്ചു ;വീഡിയോ കാണാം

സെല്‍ഫി മൂത്ത് ഭ്രാന്തായി എന്ന് ദിനം പ്രതി നമ്മള്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ സെല്‍ഫി എടുക്കുമ്പോള്‍ ചിരിക്കാത്ത യുവാവിനെ പറ്റി കേട്ടിട്ടുണ്ടോ. എന്നാല്‍ ഇതാ കാനഡകാരന്‍ ഹ്യുഗോ കോര്‍ണലിയര്‍. ഒന്‍പത് വര്‍ഷം തുടര്‍ച്ചായായി സെല്‍ഫി എടുത്തു പക്ഷെ ഒരിക്കപോലും ഹ്യുഗോ ചിരിച്ചിട്ടില്ല. ഹ്യുഗോ തന്നെ ഇറക്കിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ് ഹ്യുഗോയുടെ ദിവസേനയുള്ള സെല്‍ഫി. എന്നാല്‍ എടുത്ത ചിത്രത്തിലൊന്നു ഹ്യുഗോ ചിരിച്ചിട്ടില്ല. അച്ഛന്‍, അമ്മ, സഹോദരി, സുഹൃത്തുക്കള്‍ തുടങ്ങി ബന്ധുക്കല്‍ വരെ അടുത്ത് ഇരുന്ന് ചിരിച്ച് സെല്‍ഫി എടുത്തു പക്ഷെ ഹ്യുഗോ ചിരിച്ചില്ല.

ചിരിപ്പിക്കാന്‍ കാമുകിയായ നോഹ കലീന വരെ അടുത്ത് വന്ന് ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹ്യുഗോ ചിരിച്ചു അതും അന്ന് ചിരിപ്പിക്കാന്‍ ശ്രമിച്ച കാമുകിയെ കല്യാണം ചെയ്തതിനു ശേഷം. 2500 ലധികം ഫോട്ടോകള്‍ ചേര്‍ത്താണ് ഹ്യൂഗോ തന്റെ ചിരിക്കാത്ത രംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

Story by
Read More >>