'ത്രീ ബിൽബോർഡ്സ് ഔട്ട് സൈഡ് എബ്ബിങ് മിസ്സോറി'ക്ക് 2017 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസ്സോറിയും ബിഗ് ലിറ്റിൽ ലൈസും നാലു പുരസ്കാരങ്ങൾ വീതം നേടി. മികച്ച മ്യൂസിക്കൽ ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടത് 'ദി ലേഡി ബേർഡ്' ആണ്.

ത്രീ ബിൽബോർഡ്സ് ഔട്ട് സൈഡ് എബ്ബിങ് മിസ്സോറിക്ക് 2017 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം

2017 ലെ സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പറ വിൻഫ്രയ്ക്കാണ് ലൈഫ്ടൈം അച്ചീവ്‌മെന്റ് പുരസ്കാരം. ആദ്യമായി ഈ പുരസ്കാരം നേടുന്ന ആഫ്രിക്കൻ വംശജയാണ് ഓപ്പറ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മാർട്ടിൻ മക്ഡോണയുടെ 'ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസ്സോറി'ക്ക് ലഭിച്ചു.

ദി ഷേപ്പ് ഓഫ് വാട്ടർ എന്ന ചിത്രം സംവിധാനം ചെയ്ത ഗുല്ലെർമോ ഡെൽ ടോറോയാണ് മികച്ച സംവിധായകൻ. 'ഷേപ്പ് ഓഫ് വാട്ടർ' ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രമായി. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസ്സോറിയും ബിഗ് ലിറ്റിൽ ലൈസും നാലു പുരസ്കാരങ്ങൾ വീതം നേടി. മികച്ച മ്യൂസിക്കൽ ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടത് 'ദി ലേഡി ബേർഡ്' ആണ്. ഡാർക്കെസ്റ്റ് ഹവർ എന്ന ചിത്രത്തിൽ വിൻസ്റ്റന്റ് ചർച്ചിലിനെ അവതരിപ്പിച്ച ഗാരി ഓൾഡ്മാനാണ് മികച്ച നടൻ. മികച്ച ചിത്രത്തിലെ നടി ഫ്രാൻസെസ് മക്ഡോർമൻഡാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ കാലിഫോർണിയയിലെ ബെവേരി ഹിൽസിലാണ് 75 മത് ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരദാന ചടങ്ങ് നടന്നത്. ടോക്ക് ഷോ അവതാരകൻ സേത്ത് മേയേഴ്സ് ആദ്യമായി ഗോൾഡൻ ഗ്ലോബ് പുരസ്കാരദാന ചടങ്ങിന്റെ അവതാരകനായി. കറുത്ത വസ്ത്രം ധരിച്ചെത്തിയ നടീനടന്മാർ ലോകമെങ്ങും തൊഴിലിടങ്ങളിൽ ലൈംഗിക ചൂക്ഷണത്തിനിരയാവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചടങ്ങിൽ മീടൂ ക്യാമ്പയിൻ ഏറ്റെടുത്ത സാമൂഹ്യ പ്രവർത്തകരും സന്നിഹിതരായിരുന്നു.


Read More >>