സദാചാര പൊലീസിംഗിനെതിരെ ഐഎഫ്എഫ്കെ പെൺകുട്ടികളുടെ പാതിരാ സെൽഫി വീഡിയോ

22ആമത് ഐഎഫ്എഫ്കെയ്ക്ക് പ്രതിനിധികളായി വന്ന മുന്ന് പെൺകുട്ടികളാണ് സെൽഫി വീഡിയോയുമായി റോഡിലിറങ്ങിയത്. പുലർച്ചെ രണ്ടരയോടെയാണ് തിരുവനന്തപുരം നഗരത്തിലൂടെ ഇവർ സദാചാര പൊലീസിംഗിനെതിരെ നടന്ന് പ്രതിഷേധിച്ചത്.

സദാചാര പൊലീസിംഗിനെതിരെ ഐഎഫ്എഫ്കെ പെൺകുട്ടികളുടെ പാതിരാ സെൽഫി വീഡിയോ

സദാചാര പൊലീസിംഗിനെതിരെ രാത്രി റോഡിലൂടെ നടന്ന് സെൽഫി വീഡിയോ എടുത്ത് പെൺകുട്ടികൾ. 22ആമത് ഐഎഫ്എഫ്കെയ്ക്ക് പ്രതിനിധികളായി വന്ന മുന്ന് പെൺകുട്ടികളാണ് സെൽഫി വീഡിയോയുമായി റോഡിലിറങ്ങിയത്. പുലർച്ചെ രണ്ടരയോടെയാണ് തിരുവനന്തപുരം നഗരത്തിലൂടെ ഇവർ സദാചാര പൊലീസിംഗിനെതിരെ നടന്ന് പ്രതിഷേധിച്ചത്.

ഐഎഫ്എഫ്കെയ്ക്കു വന്നിട്ടുള്ള പെൺകുട്ടികൾക്കെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സദാചാര പൊലീസിംഗ് നടക്കുന്നുണ്ടെന്നും അതിനെതിരെയാണ് തങ്ങൾ സംസാരിക്കുന്നതെന്നും പറഞ്ഞാണ് ഇവർ വീഡിയോ ആരംഭിക്കുന്നത്. ചലച്ചൊത്രോത്സവത്തിന്റെ ഈ ഏഴു നാളുകൾ ഞങ്ങൾക്ക് സുരക്ഷിതമായും സ്വതന്ത്രമായും ഇടപെടാനും സഞ്ചരിക്കാനും സാധിക്കുന്നുണ്ടെന്നും ഇനി എല്ലാ നാളുകളും എല്ലാ പെൺകുട്ടികൾക്കും അങ്ങിനെയായി മാറണമെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. കൂടെയൊരു ആൺകുട്ടി ഉണ്ടെന്നു കരുതി ആക്രമിക്കപ്പെടരുതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

തൃശ്ശൂർ സ്വദേശിനിയായ ഹന്ന സാറ ജോയ്, കൊല്ലം സ്വദേശിനിയായ അശ്വതി മോഹൻ, പാലക്കാട് സ്വദേശിനിയായ മേഴ്സ എന്നിവരാണ് സദാചാര ആക്രമണങ്ങൾക്കെതിരെ വീഡിയോയിലൂടെ സംസാരിച്ചത്. ഇവരിൽ അശ്വതി കോയമ്പത്തൂരിൽ എംബിഎ വിദ്യാർത്ഥിനിയും മേഴ്സ ബിഡിഎസ് വിദ്യാർത്ഥിനിയുമാണ്. അടുത്ത വർഷം ബിഡിഎസിനു ചേരാനിരിക്കുകയാണ് ഹന്ന.

വീഡിയോ കാണാം:


Read More >>