ബലാത്സംഗത്തിനിടയിലെ യോനീസ്രവം ആനന്ദമല്ല; അവളുടെ ട്വീറ്റുകളില്‍ പൊള്ളി ലോകം; ട്വീറ്റുകള്‍ മലയാളത്തില്‍

ബലാത്സംഗത്തിനിരയാകുന്ന വ്യക്തി കടന്നുപോകുന്ന ശാരീരിക-മാനസിക വ്യഥകളെ കൃത്യമായി വരച്ചുകാട്ടുന്ന ലണ്ടന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ 11 ട്വീറ്റുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ബലാത്സംഗത്തിനിടയിലെ യോനീസ്രവം ആനന്ദമല്ല; അവളുടെ ട്വീറ്റുകളില്‍ പൊള്ളി ലോകം; ട്വീറ്റുകള്‍ മലയാളത്തില്‍

ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്ന ഏറ്റവും ക്രൂരവും ഭയാനകവുമായ അനുഭവമാകാം ബലാത്സംഗം. മാനസികവും ശാരീരികവുമായി ഉണ്ടാകുന്ന ഈ അതിക്രമത്തിന് ലോകത്താകമാനം ഓരോ നിമിഷവും നിരവധിപ്പേര്‍ ഇരകളായിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. അതില്‍ ഏറ്റവും ക്രൂരമായ ഒന്നാണ് ഇര ലൈംഗിക ബന്ധം ആസ്വദിക്കുന്നു എന്നത്. ഇത്തരം വാദത്തിന്റെ വക്താക്കള്‍ അതിന് ഉപോല്‍ബലകമായി ചില 'തെളിവുകളും' നിരത്താറുണ്ട്. എന്നാല്‍ ബലാത്സംഗത്തിനിരയാകുന്ന വ്യക്തി കടന്നുപോകുന്ന ശാരീരിക-മാനസിക വ്യഥകളെ കൃത്യമായി വരച്ചുകാട്ടുന്ന ലണ്ടന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ 11 ട്വീറ്റുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു ബലാത്സംഗ ഇരയുടെ വേദനയും നിസഹായതയും ഈ ട്വീറ്റുകളിലെ വരികളില്‍ നമുക്ക് കാണാനാകും. @_clvrarose എന്ന ഐഡിയില്‍ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റുകള്‍

1) യോനിയിലേക്ക് ബലപ്രയോഗത്തിലൂടെ ലിംഗം പ്രവേശിച്ചാലും വേദനിക്കുമെങ്കിലും ശരീരം സ്രവം പുറപ്പെടുവിക്കാന്‍ ശ്രമിക്കും. അത് ശരീരത്തിന്റെ പ്രത്യേകതയാണ്.

2) ബലാത്സംഗത്തിനിരയാകുന്ന സ്ത്രീ അത് ആസ്വദിക്കുന്നതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. മറിച്ച് അത് ശരീരത്തിന്റെ പ്രവര്‍ത്തനമാണ്.

3) ഇനി ഒരു സ്ത്രീക്ക് ബലാത്സംഗത്തില്‍ നിന്ന് ലൈംഗിക അനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അതിനര്‍ത്ഥം അവള്‍ അത് ആഗ്രഹിച്ചിരുന്നുവെന്നല്ല.

4) ശരീരം അത് നിര്‍മിക്കപ്പെട്ടതിനനുസരിച്ച് പ്രതികരിക്കും. അത് ആര്‍ക്കും മനസിലാക്കാവുന്ന കാര്യം മാത്രമാണ്.

5) ഇക്കിളിയിടുന്നത് ആസ്വദിക്കാന്‍ താല്‍പര്യമില്ലാത്ത അവസ്ഥയിലുള്ള ഒരാളെ ഇക്കിളിയിട്ടാലും ചിരിക്കുന്നത് കണ്ടിട്ടില്ലേ. ഇതിന് സമാനമായ കാര്യമാണ് ഇവിടെ നടക്കുന്നത്

6) അങ്ങനെ ചിരിച്ചാലും ചിരിക്കുന്നയാള്‍ സന്തോഷിക്കുന്നു എന്ന് അര്‍ത്ഥമില്ലല്ലോ. ശരീരത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണ് ചിരിക്കുന്നത്. അവിടെ ആ വ്യക്തിക്ക് ശരീരത്തിന് മുകളില്‍ നിയന്ത്രണം ഉണ്ടാകുന്നില്ല.

7) ബലാത്സംഗത്തെക്കുറിച്ചുള്ള പലരുടേയും തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ട്. നിങ്ങള്‍ കരുതുന്നതൊന്നുമല്ല യാഥാര്‍ത്ഥ്യം

8) ബലാത്സംഗത്തിനിടെ രതിമൂര്‍ച്ഛ ഉണ്ടായതുകൊണ്ടു മാത്രം ഒരുപാടാളുകള്‍ സ്വയം വെറുത്തു ജീവിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

9) ഒരു ഇര പോലും ലൈംഗിക ആക്രമണം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശരീരം ചിലപ്പോള്‍ മനസ് ആഗ്രഹിക്കുന്നതുപോലെ വഴങ്ങാതെ വരുന്നതാണ് രതിമൂര്‍ച്ഛയ്ക്കും ലൈംഗികാസ്വാദനത്തിനും കാരണമാകുന്നത്

10) ലൈംഗിക ആക്രമണത്തിനിടെ ഒരു പുരുഷന് രതിമൂര്‍ച്ഛ സംഭവിച്ചാല്‍ അതിനര്‍ത്ഥം അയാളത് ആസ്വദിക്കുന്നു എന്നല്ല. അത് അയാളുടെ അനുമതിയില്ലാതെയുള്ള ശരീരത്തിന്റെ പ്രതികരണമാണ്.

11) ഇത് വായിച്ചിട്ടും ബലാത്സംഗത്തിനിടെ ഇര ലൈംഗിക ആസ്വാദനം നടത്തുകയോ രതിമൂര്‍ച്ഛ അനുഭവിക്കുകയോ ചെയ്യുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ മനസിലാക്കാനാകുന്നില്ലെങ്കില്‍ എന്നെ ബ്ലോക്ക് ചെയ്യുക.