''അങ്ങനെ അഡാറ് ലൗ ശവമായി'' പ്രിയാവാര്യരുടെ എക്സ്പ്രഷൻ കണ്ട് പകച്ച് പ്രേക്ഷകർ

ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്ത പാട്ട് പതിനാല് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്. 31കെ ലൈക്കും 242കെ ഡിസ് ലൈക്കും!

അങ്ങനെ അഡാറ് ലൗ ശവമായി പ്രിയാവാര്യരുടെ എക്സ്പ്രഷൻ കണ്ട് പകച്ച് പ്രേക്ഷകർ

മാണിക്കമലരായ പൂവിക്ക് പിറകെ ഫ്രീക്ക് പെണ്ണും ഹിറ്റാക്കി ഒരു അഡാർ ലവ്! എന്നാൽ ഈ ഹിറ്റിന് ചെറിയൊരു വ്യത്യാസമുണ്ട്. ലൈക്ക് കൊണ്ടല്ല, ഡിസ് ലൈക്ക് കൊണ്ടാണ് ഫ്രീക്ക് പെണ്ണ് യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്ത പാട്ട് പതിനാല് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്. 31കെ ലൈക്കും 242കെ ഡിസ് ലൈക്കും!

ഡിസ് ലൈക്ക് മാത്രമല്ല പാട്ടിന് താഴെ കമൻ്റുകൾ കൊണ്ടും പൊങ്കാലയാണ്. അതിലേറെയും പ്രിയാ വാര്യർക്കും ഒമർ ലുലുവിനുമുള്ള 'കൊട്ടുകളാണ്'. "എഡിറ്റർ കിടു..പ്രിയക്ക് ഡാൻസ് ചെയ്യാൻ അറിയില്ലെന്നു ആർക്കും മനസിലാവാത്തവിധം എഡിറ്റ് ചെയ്തിട്ടുണ്ട്...മിടുക്കൻ" "ഈ വിഡിയോയിൽ കേൾക്കാൻ സാധിക്കുന്ന ആലാപനം പൗസ്‌ ചെയ്തു കമ്മന്റ് വായിക്കൂ നല്ല രസാണ്.. നേരം പോകുന്നതേ അറിയുന്നില്ല" എന്ന് തുടങ്ങി പോകുന്നു കമൻ്റുകൾ. അതേ സമയം പേജ് അഡ്മിൻ പല കമൻ്റുകളും ഡിലീറ്റ് ചെയ്യുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. ഈ പാട്ട് ഇടാമെങ്കിൽ കമൻ്റും സഹിക്കണം എന്നാണ് പലരുടേയും അഭിപ്രായം.


ട്രോളന്മാരും വെറുതെ വിടാനുള്ള ഉദ്ദേശത്തിൽ അല്ല. നിരവധി ട്രോളുകളാണ് ചിത്രങ്ങളുടേയും വീഡിയോകളുടേയും രൂപത്തിൽ വന്നുകൊണ്ടിരിക്കുന്നത്. പ്രിയാവാര്യരുടെ ഓവർ ആക്റ്റിങ്ങിനും പാട്ടിൻ്റെ വരികൾക്കും വേഗതയ്ക്കും ചുവടുകൾക്കും എല്ലാം കണക്കിന് കൊടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പാട്ടിനൊപ്പം തന്നെ ട്രോളുകളും തരംഗമാണ്.

എന്നാൽ ഇതെല്ലാം ഹിറ്റിൻ്റെ ഭാഗമാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ് സംവിധായകൻ ഒമർ ലുലു. "പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസും,201.കെ ഡിസ്‌ലൈക്കും എന്ന ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഞങ്ങള്‍ സ്വന്തം. മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി" - എന്നാണ് ഒമർ സംഭത്തോട് പ്രതികരിച്ചത്.

പ്രിയ വാര്യര്‍, റോഷന്‍ റൌഫ്, നൂറിന്‍ ഷെരീഫ് എന്നിവരാണ് പാട്ടിന് ചുവടുകൾ വെക്കുന്നത്. ഗാനത്തിൻ്റെ രചയിതാവായ സത്യജിത്തും നീതുവും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നൽകിയത്.

Read More >>