വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും മാനവീയം വീഥിയില്‍ ലോക കവിതാ- വനം ദിനാചരണം

ലോക കവിതാ- വനം ദിനാചരണത്തിന്റെ ഭാഗമായി www.aksharamonline.com ന്റെ സഹകരണത്തോടെ മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറി പ്രവര്‍ത്തകരാണ്‌ കവിയരങ്ങും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചത്.

വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും മാനവീയം വീഥിയില്‍ ലോക കവിതാ- വനം ദിനാചരണം

വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും വെള്ളയമ്പലം മാനവീയം വീഥിയില്‍ ലോക കവിതാ- വനം ദിനാചരണവുമായി . ലോക കവിതാ- വനം ദിനാചരണത്തിന്റെ ഭാഗമായി www.aksharamonline.com ന്റെ സഹകരണത്തോടെയാണ് കവിയരങ്ങും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചത്.

വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷത വഹിച്ചു. ഡി യേശുദാസ്, എസ് രാഹുല്‍, ബി പാര്‍വ്വതി, സി കെ അഖില്‍, രതീഷ് കൊട്ടാരം, ഗോപകുമാര്‍ പൂക്കോട്ടൂര്‍, ഡി അനില്‍കുമാര്‍ വിക്റ്റര്‍ സേവിയര്‍, വീരേന്ദ്ര കുമാര്‍, ബി ശിവകുമാര്‍, ഡോ. അനീഷ്യ ജയദേവ്, വീരേന്ദ്രകുമാര്‍ എന്നിവര്‍ കവിതകളവതരിപ്പിച്ചു.

ജി എല്‍ അരുണ്‍ ഗോപി സ്വാഗതവും അഡ്വ. ശോഭന വി പി ജോര്‍ജ് നന്ദിയും പറഞ്ഞു. വിനോദ് വൈശാഖി, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഡിയോണ്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. പാരിസ്ഥിതിക കവിതകളാലപിച്ച് മാനവീയം വീഥിയിലൂടെ മഴ നടത്തവും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മരം നടീലും പാരിസ്ഥിതിക കവിതാലാപനവും നടക്കും.