നാടോടി നൃത്തത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടാകും; തലവെട്ടിപ്പിളര്‍ന്ന് ഒന്നാം സ്ഥാനം നേടിയത് ആദ്യം!

നാടോടിനൃത്തം കലോത്സവങ്ങളിലെ പരീക്ഷണ ഇനമാണ്. വ്യത്യസ്തങ്ങളായ അനേകം നാടോടി നൃത്തക്കാരില്‍ ഇതാ അജിത്തിന്റെ ഐറ്റം. വെളിച്ചപ്പാടായി വേഷമിട്ട് ഉറഞ്ഞു തുള്ളിയ അജിത്തിന് സംഭവിച്ചത്

നാടോടി നൃത്തത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടാകും; തലവെട്ടിപ്പിളര്‍ന്ന് ഒന്നാം സ്ഥാനം നേടിയത് ആദ്യം!

നാടോടി നൃത്തവേദിയില്‍ ചോര വീഴ്ത്തിയ മത്സരാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം. കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയിലാണ് മത്സരാര്‍ത്ഥിയുടെ ചോരക്കളി നടന്നത്. വെളിച്ചപ്പാടായി വേദിയിലെത്തിയ അജിത് ബാബു എന്ന ബിടെക് വിദ്യാര്‍ത്ഥിയാണ് യഥാര്‍ത്ഥ കോമരം കണക്കെ വെട്ടി മുറിവേല്‍പ്പിച്ചത്. നെറ്റിയില്‍ വിതറിയ കുങ്കുമം വിയര്‍ത്തപ്പോള്‍ പടര്‍ന്നതായിരിക്കുമെന്നാണ് സദസും വിധികര്‍ത്താക്കളും കരുതിയത്. എന്നാല്‍ മത്സരം കഴിഞ്ഞപ്പോഴാണ് അജിത് യാഥാര്‍ത്ഥത്തില്‍ വെട്ടിയതാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സംഘാടകര്‍ തന്നെ അജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കുകയായിരുന്നു.

തലക്കോട്ടുകര വിദ്യാ എഞ്ചിനീയറിങ് കോളേജിലെ ബിടെക് ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥിയായ അജിത്തിന്റെ തലയില്‍ നാല് തുന്നലുണ്ട്. കൊടുങ്ങല്ലൂര്‍ കോമരത്തിന്റെ കഥ പറഞ്ഞ നൃത്തത്തിന് വേണ്ടി അജിത് ഒരാഴ്ച വൃതമെടുത്തിരുന്നു. മുറിവേറ്റപ്പോല്‍ വേദനയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അജിത് പറയുന്നത്. ഇതിനു മുന്‍പ് ഇന്റര്‍സോണ്‍ മത്സരത്തില്‍ പന്തം കത്തി നിലത്തു വീണതിനാല്‍ ഡാന്‍സ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അതിന്റെ ഓര്‍മമയിലാണ് മുറിവേറ്റിട്ടും തുടര്‍ന്ന് കളിച്ചതെന്ന് അജിത് പറയുന്നു.