ഒന്നും മിണ്ടാതെ വിനായകന്റെ കിടിലന്‍ 'പ്രസംഗം' : വീഡിയോ കാണാം

നിറഞ്ഞ സദസുകള്‍ കാണുമ്പോള്‍ നിറയെ പറയുന്നവരെ കണ്ടിട്ടുണ്ടാകും. എന്നാല്‍ കേരള സര്‍വ്വകലാശാലാ യുവജനോത്സവത്തിന്റെ വേദിയില്‍ വിനായകന്‍ നടത്തിയത് ആരെയും കയ്യടിപ്പിക്കുന്ന ഒരു സത്യസന്ധമായ വികാര പ്രകടനമായി.

ഒന്നും മിണ്ടാതെ വിനായകന്റെ കിടിലന്‍ പ്രസംഗം : വീഡിയോ കാണാം

എല്ലാ ശബ്ദവും ഇല്ലാതായി പോകുന്ന നിമിഷം. ഈ സദസിനോട് ഒന്നും പറയാനില്ലാത്തത്രയും മനസ് നിറഞ്ഞു പോകുന്ന അനുഭവം. തന്നെ സ്വീകരിക്കാന്‍ കൂടിയ യുവത്വത്തിനു മുന്നില്‍ നിന്ന് വാക്കുകളില്ലാതെ വിനായകന്‍ ഭാവം കൊണ്ട് മനസു പങ്കുവെച്ചു. കേരള സര്‍വകലാശാല യുവജനോത്സവം സമാപന സമ്മേളനമായിരുന്നു വേദി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജില്‍ നടന്ന പരിപാടിയില്‍ വിനായകനൊപ്പം അലന്‍സിയര്‍, ശരത് കുമാര്‍ ( അപ്പാനി രവി) എന്നിവരെക്കൂടി സര്‍വകലാശാല യൂണിയന്‍ ആദരിച്ചു. മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് വിനായകനെ മറുപടി പ്രസംഗത്തിന് ക്ഷണിച്ചത്. ശേഷം വീഡിയോയില്‍

വീഡിയോ കടപ്പാട്: അഖില്‍ നന്നിയോട്