ശരീരത്തെ സിനിമയ്ക്കായി തുറന്ന് രഹ്നാ ഫാത്തിമ; ബോഡി-പ്യൂബിക് പൊളിറ്റിക്‌സും ഇന്‍ര്‍സെക്‌സ് ഐഡന്റിറ്റിയും സ്‌ക്രീനിലേക്ക്

യോനിയും ലിംഗവുമായി ജനിക്കുന്ന ഇന്‍റര്‍സെക്സിനെപ്പറ്റിയാണ് പ്രിന്‍സ് ജോണിന്റെ 'ഏക' എന്ന സിനിമ. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സിനിമ.

ശരീരത്തെ സിനിമയ്ക്കായി തുറന്ന് രഹ്നാ ഫാത്തിമ; ബോഡി-പ്യൂബിക് പൊളിറ്റിക്‌സും ഇന്‍ര്‍സെക്‌സ് ഐഡന്റിറ്റിയും സ്‌ക്രീനിലേക്ക്

ലോകസിനിമ മുതല്‍ ഭാഷാ സിനിമകള്‍ വരെ കാണിച്ചുകൊണ്ടിരിക്കുന്നത് രോമരഹിതമായ സ്ത്രീ ശരീരമാണ്. എന്നാല്‍ പുരുഷന്മാരില്‍ അത് സ്വീകാര്യവുമാണ്. അവര്‍ക്ക് രോമമില്ലായ്മയാണ് പ്രശ്‌നവല്‍ക്കരിപ്പെടാറുള്ളത്. കേരളത്തില്‍ തന്നെ ഇന്റര്‍സെക്‌സ് ഐഡന്റിറ്റി വെളിപ്പെടുത്തിയവര്‍ വെറും മൂന്നോ നാലോ പേരാണ്. യോനിയും ലിംഗവുമായി ജനിക്കുന്ന ഇവരെപ്പറ്റിയാണ് പ്രിന്‍സ് ജോണിന്റെ 'ഏക' എന്ന സിനിമ.

കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ശ്രമം. മോഡലായ രഹ്ന ഫാത്തിമ ആണ് സിനിമയില്‍ 'ഏക'യായി എത്തുന്നത്. ബോഡി-പ്യൂബിക് പൊളിറ്റിക്‌സും ഇന്‍ര്‍സെക്‌സ് ഐഡന്റിറ്റി എന്നീ മൂന്ന് കാര്യങ്ങളാണ് സിനിമയുടെ ഉള്ളടക്കം എന്ന് രഹ്ന നാരദാ ന്യൂസിനോട് പറഞ്ഞു.

ആദ്യമായാണ് ഇങ്ങനെ സ്വയം അവതരിപ്പിക്കുന്നത്. മല്ലു പരമ്പരാഗത സൗന്ദര്യസങ്കല്‍പങ്ങളില്‍ പെടാത്ത ശരീര പ്രകൃതിയുള്ളതിനാല്‍ ആളുകളോട് പെരുമാറുമ്പോഴും മറ്റും സ്വയം വളരെ ഫെമിനൈന്‍ ആയി തോന്നിയിട്ടില്ല. ഇനി മാറിപ്പോയതാണോ എന്നുവരെ തോന്നിയിട്ടുണ്ട്, രഹ്ന പറയുന്നു. കഥാപാത്രമായി മാറാതെ കഥാപാത്രത്തെപ്പറ്റി പറയാന്‍ കഴിയില്ലെന്നും രഹ്ന പറഞ്ഞു.

Read More >>