കാർലിറ്റോ മോറാലീനോയുടെ ഹാർലിയും റോൽസ് റോയ്സും

ഒരു ബൈക്ക് നിർമ്മിച്ച് വിപണിയിൽ എത്തിയാൽ 30 ഡോളർ കിട്ടും. കാറിനാണെങ്കിൽ 50 ഡോളറും. എനിക്ക് പ്രതിക്ഷയുണ്ട് എന്റെ കലയെ ആരും വിലപേശി മേടിക്കില്ല.

കാർലിറ്റോ മോറാലീനോയുടെ ഹാർലിയും റോൽസ് റോയ്സും

പാരമ്പര്യമായി കരകൗശലം എന്ന വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നത് വിപുലമായ രീതിയിലുള്ള നിർമ്മാണ രൂപകൽപന പ്രവർത്തനങ്ങളാണ്. കരവിരുതും നൈപുണ്യവും ഒത്തുചേർന്നയിടം. നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിരവധിയാളുകൾ വ്യത്യസ്തരീതിയിൽ കരകൗശല നിർമ്മാണത്തിൽ ഏർപ്പെടുന്നവരുണ്ട്. ഇപ്പോഴിതാ അത്തരം നിർമ്മാണത്തിൽ നിന്നും വ്യത്യസ്തയുമായി സോഷ്യൽ മീഡിയയിൽ താരമാകുകയാണ് ഫിലിപ്പിൻസിലെ കാർലിറ്റോ മോറാലീനോ(59).


മോറാലീനോയുടെ കരവിരുതിൽ വിരിയുന്നത് ഹാർലിയും റോൽസ് റോയ്സും. ലോകത്തുള്ള എല്ലാ വാഹനങ്ങളുടെ മോഡലുകൾ നിര്‍മ്മിക്കാന്‍ ദിവസങ്ങൾ മതി മൊറാലിറ്റോയ്ക്ക്. നിർമ്മാണത്തിനായി ഉപയോ​ഗിക്കുന്നത് ചെറിയ അലുമിനിയം കമ്പികളാണ്. വണ്ടിയുടെ നിർമ്മാണം തുടങ്ങികഴിഞ്ഞാൽ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. കാരണം, അത്രയ്ക്കുണ്ട് വണ്ടിയോടുള്ള പ്രേമവും ജോലിയുടെ കൃത്യനിഷ്ടതയും.


മുപ്പത് കൊല്ലം ടാക്സി ഡ്രെെവറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തന്റെ വാഹന പ്രേമം കരവിരുതിലൂടെ ലോകത്തെ അറിയിക്കുന്നത്. ആദ്യമായി നിർമ്മിച്ചെടുത്തത് കാറാണ്. പിന്നെ അതിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായി പിന്നീടുള്ള ശ്രദ്ധ. സത്യത്തിൽ എനിക്ക് ഇത് വിൽക്കുവാൻ തൽപ്പര്യമില്ല, എന്റെ ശേഖരണത്തിന്റെ ഭാ​ഗമായാണ് ഇവയെല്ലാം നിർമ്മിക്കുന്നത്. ചെറിയ വരുമാനത്തിനായി ഇതെല്ലാം വിപണിയിൽ എത്തിക്കണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഒരു ബൈക്ക് നിർമ്മിച്ച് വിപണിയിൽ എത്തിയാൽ 30 ഡോളർ കിട്ടും. കാറിനാണെങ്കിൽ 50 ഡോളറും. എനിക്ക് പ്രതിക്ഷയുണ്ട് എന്റെ കലയെ ആരും വിലപേശി മേടിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഭാര്യയും രണ്ട് മക്കളും അവരുടെ ഭാര്യമാരും അടങ്ങിയതാണ് മോറാലിറ്റോയുടെ കുടുംബം.Read More >>