മലയാള സിനിമയിലെ പുതിയ വനിതാ സംഘടനയ്ക്കു പിന്തുണയുമായി ഫെഫ്ക; തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി ബി ഉണ്ണികൃഷ്ണൻ

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവർക്കു തന്നെയാണ് നന്നായി ഉന്നയിക്കാൻ കഴിയുക. തീർച്ചയായും ഇങ്ങനൊരു കൂട്ടായ്മ വളരെ പ്രസക്തമായ ഒന്നാണ്. അതിനാൽ പുതിയ സംരഭത്തിനു ഫെഫ്ക പൂർണ പിന്തുണ നൽകുന്നു. ഇക്കാര്യം ബീനാ പോളിനേയും മഞ്ജു വാര്യറേയും വിളിച്ച് അറിയിച്ചിട്ടുണ്ട്- ബി ഉണ്ണികൃഷ്ണൻ നാരദാ ന്യൂസിനോടു പറഞ്ഞു.

മലയാള സിനിമയിലെ പുതിയ വനിതാ സംഘടനയ്ക്കു പിന്തുണയുമായി ഫെഫ്ക; തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ പുതിയ വനിതാ സംഘടനയ്ക്കു പൂർണ പിന്തുണയുമായി ഫെഫ്ക. പുതിയ സംഘടന രൂപീകരിക്കാനുള്ള വനിതാ ചലച്ചിത്ര പ്രവർത്തകരുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ചെയർമാൻ ബി ഉണ്ണികൃഷ്ണൻ നാരദാ ന്യൂസിനോടു പറഞ്ഞു.

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവർക്കു തന്നെയാണ് നന്നായി ഉന്നയിക്കാൻ കഴിയുക. തീർച്ചയായും ഇങ്ങനൊരു കൂട്ടായ്മ വളരെ പ്രസക്തമായ ഒന്നാണ്. അതിനാൽ പുതിയ സംരഭത്തിനു ഫെഫ്ക പൂർണ പിന്തുണ നൽകുന്നു. ഇക്കാര്യം ബീനാ പോളിനേയും മഞ്ജു വാര്യറേയും വിളിച്ച് അറിയിച്ചിട്ടുണ്ട്.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, ഉന്നയിക്കുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അടുത്ത ആഴ്ച നേരിട്ടു സംസാരിക്കാമെന്ന് ഫെഫ്ക സമ്മതിച്ചിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ചുള്ള ചർച്ചയിലൂടെയാണല്ലോ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയ ചരിത്രത്തിനു തിരികൊളുത്തിയാണ് മലയാള സിനിമയിൽ വനിതാ സം​ഘടന പിറവിയെടുക്കുന്നത്. വുമണ്‍ കളക്ടീവ് ഇൻ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ഡയറക്ടറായിരുന്ന ബീന പോൾ, മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ 15അംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് ചുക്കാൻ പിടിക്കുന്നത്.

താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും ഈ സംഘടനയുടെ ഭാഗമാണ്. രമ്യാ നമ്പീശന്‍, സയനോര, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, ഭാവന തുടങ്ങിയവരും കോര്‍ കമ്മിറ്റിയിലുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും മാധ്യമപ്രവർത്തകയുമായ വിധു വിൻസന്റ് ഉൾപ്പടെയുള്ളവർ പുതിയ സംഘടനയുമായി കൈകോർത്തു പ്രവർത്തിക്കും.