അച്ഛനാണച്ഛാ അച്ഛന്‍; പത്തില്‍ ജയിച്ച മകനായി ഒരച്ഛന്‍ ഒരുക്കിയ മേളം!

നാടോടികഥകൾക്ക് പഞ്ഞമില്ലാത്ത കലബുർഗിയിൽ ഇനി പതതാം ക്ലാസ്സ് ജയിച്ച മകന് വേണ്ടി ഒരു രാത്രി ആഘോഷമാക്കിയ ദേവപ്പയുടെയും കഥകൾ മുത്തശ്ശിമാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും.

അച്ഛനാണച്ഛാ അച്ഛന്‍; പത്തില്‍ ജയിച്ച മകനായി ഒരച്ഛന്‍ ഒരുക്കിയ മേളം!

ഒരിക്കലും തന്റെ മകൻ എസ്എസ്എൽസി പാസാക്കില്ലെന്നു കരുതിയ പിതാവ്, മകൻ വിജയിച്ചതറിഞ്ഞതോടെ സംഗീതമേളവും വിരുന്നും നടത്തി ആഘോഷം പൊടിപൂരമാക്കി. കർണാടകയിലെ കലബുർഗിയിലാണ് സംഭവം. കലബുർഗി ബെനകനഹള്ളി സ്വദേശിയായ ദേവപ്പയാണ് മകന്റെ വിജയവാർത്ത അറിഞ്ഞതോടെ മകന് ബാൻഡ് വാദ്യ അകമ്പടിയോടെ സ്വീകരണം നൽകിയത്.

മകൻ കഴിവുകെട്ടവനാണെന്നും ഒരു തരത്തിലും എസ്എസ്എൽസി പാസ്സാക്കാൻ പോകുന്നില്ലെന്നും ഉറപ്പിച്ച ദേവപ്പ, പരീക്ഷാഫലം വന്നതോടെ ഞെട്ടി. അമ്പത്തൊന്നു ശതമാനത്തോടെ മകൻ വിജയിച്ചതിന്റെ സന്തോഷം അണപൊട്ടിയൊഴുകി. മകന് നൽകിയ സ്വീകരണത്തിൽ ദേവപ്പ തന്നെ അവനെ മാലയിട്ടു. തുടർന്ന് ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരണ ഘോഷയാത്ര.ഡിജെ സംഗീതവും ഏർപ്പെടുത്തിയിരുന്നു.

ബെനകനഹള്ളിക്കാരും ദേവപ്പയുടെ സന്തോഷത്തിൽ പങ്കുചേർന്നു. വൃദ്ധന്മാർ മുതൽ കുട്ടികൾ വരെ ഡി ജെ നൃത്തത്തിനൊപ്പം ചുവടു വച്ചു. നാടോടികഥകൾക്ക് പഞ്ഞമില്ലാത്ത കലബുർഗിയിൽ ഇനി പതതാം ക്ലാസ്സ് ജയിച്ച മകന് വേണ്ടി ഒരു രാത്രി ആഘോഷമാക്കിയ ദേവപ്പയുടെയും കഥകൾ മുത്തശ്ശിമാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും.