സൗന്ദര്യ മത്സരത്തിൽ 4000 വനിതകളെ തോൽപ്പിച്ച ആ യുവസുന്ദരി ആര്?

കസാഖിസ്ഥാനിലെ സൗന്ദര്യറാണി മത്സരത്തിലാണ് യുവസുന്ദരിയുടെ കള്ളത്തരം വെളിച്ചതുവന്നത്.

സൗന്ദര്യ മത്സരത്തിൽ 4000 വനിതകളെ തോൽപ്പിച്ച ആ യുവസുന്ദരി ആര്?

നാലായിരം സുന്ദരിമാരെ പരാജയപ്പെടുത്തിയ സൗന്ദര്യറാണിയെ കുറിച്ചുള്ള രഹസ്യം ലോകത്തെ ഞെട്ടിക്കുന്നത്. കസാഖിസ്ഥാനിലെ സൗന്ദര്യറാണി മത്സരത്തിലാണ് യുവസുന്ദരിയുടെ കള്ളത്തരം വെളിച്ചതുവന്നത്. ഫെെനലിൽ എത്തിയതോടെയാണ് യുവതി യുവാവായി മാറിയത കഥ സംഘാടകരോട് വെളിപ്പെടുത്തിയപ്പോൾ വെട്ടിലായത് സംഘാടകർ.ഇലെ ദ്യാഗിലേവ് എന്ന 22 കാരനാണ് സ്ത്രീയാണെന്ന വ്യാജേന മത്സരത്തില്‍ പങ്കെടുത്തത്. അലിന അലീവ എന്ന പേരിലാണ് ഇലെ മത്സരത്തില്‍ പങ്കെടുതതും 4000 സുന്ദരിമാരെ പിന്നിലാക്കി അവസാനറൗണ്ടില്‍ ഇടംപിടിച്ചതും.എന്റെ സുഹൃത്തുക്കളുമായി മത്സരത്തിൽ ഇക്കാര്യങ്ങളെകുറിച്ച് തർക്കമുണ്ടായി, അങ്ങനെയാണ് താൻ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. വിജയം എനിക്ക് തന്നെയെന്ന് ഉറപ്പിച്ചപ്പോഴാണ് താൻ ഇക്കാര്യം എല്ലാവരുടെയും മുന്നിൽ വെളിപ്പെടുത്തിയതെന്ന് യുവാവ് മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ പറയുന്നു.


കഴിഞ്ഞ വർഷം റഷ്യയിൽ സമാനസംഭവം ഉണ്ടായിട്ടുണ്ട്. ആഡ്രി ന​ഗോർണി എന്ന ഇരുപത്കാരൻ മിസ് അവാക്കോഡയായി എത്തി സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.Read More >>