സണ്ണിയെ കാണാൻ സണ്ണി; ആർത്തലച്ച് ആരാധകർ

കഴിഞ്ഞ വർഷം കൊച്ചിയിൽ ലഭിച്ചതിന് സമാനമായ സ്വീകരണമാണ് സണ്ണി ലിയോണിന് ഡൽഹിയിൽ ലഭിച്ചത്

സണ്ണിയെ കാണാൻ സണ്ണി; ആർത്തലച്ച് ആരാധകർ

സണ്ണി ലിയോണിന്റെ മെഴുകു പ്രതിമയും അതു കാണാനെത്തിയ താരത്തെയും ആവേശക്കടലിൽ മുക്കി ഡൽഹി. ഡൽഹിയിലെ മഡാം ടുസോഡ്സിൽ സ്ഥാപിച്ച തന്റെ മെഴുകു പ്രതിമ അനാച്ഛാദനത്തിന് എത്തിയ സണ്ണി ലിയോണിന് കൊച്ചിയിൽ ലഭിച്ചതിന് സമാനമായ സ്വീകരണമാണ് ലഭിച്ചത്.

ആരാധകരുടേയും തന്നെ സ്നേഹിക്കുന്നവരുടെയും സ്വീകരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കു വച്ച് സണ്ണി ഇങ്ങനെ കുറിച്ചു- "അങ്ങനെ അതെല്ലാം തുടങ്ങി. ആ ഉന്മാദം". ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ തന്റെ ചിത്രം എടുക്കാൻ നിൽക്കുന്ന ഒരു ചിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു."ഞാൻ വളരെ സന്തോഷത്തിലാണ്. പ്രതിമ കണ്ടുള്ള വലിയ അമ്പരപ്പിലാണ് ഞാൻ. മെഴുകിൽ എന്റെ രൂപം കൃത്യമായി വാർത്തെടുക്കാൻ നിരവധി ആളുകൾ ഒട്ടേറെ നേരം പണിയെടുത്തിട്ടുണ്ട്. ആ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇത് വിവരണാതീതമായ ഒരു അനുഭൂതിയാണ്. ഈ അതുല്യമായ ബഹുമതിക്ക് തിരഞ്ഞെഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ ഏറെ സന്തുഷ്ടയാണ്"- ഡൽഹിയിൽ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംവദിക്കവേ സണ്ണി ലിയോൺ പറഞ്ഞു.

Read More >>