ലുങ്കിയും 'ഇന്റർനാഷണൽ' ആകുന്നു; ആഗോളമാർക്കറ്റിൽ ഇനി മുതൽ 'പാവാട' എന്നറിയപ്പെടും

സറയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 'ലുങ്കിപ്പാവാട'യുടെ പരസ്യം വന്നിട്ടുണ്ട്. ലുങ്കിയുടെ വില 100 മുതൽ 150 വരെയാണെങ്കിൽ ഈ പാവാടയ്ക്ക് ഇത്തിരി വില കൂടും, വെറും 4990 രൂപ!

ലുങ്കിയും ഇന്റർനാഷണൽ ആകുന്നു; ആഗോളമാർക്കറ്റിൽ ഇനി മുതൽ പാവാട എന്നറിയപ്പെടും

ലുങ്കി ഇന്റർനാഷണൽ ഫാഷൻ കമ്പോളങ്ങളിലെത്തുന്നു. രൂപവും ധർമവും മാറ്റി ലുങ്കിയെ ആഗോളമാർക്കറ്റിൽ എത്തിക്കുന്നത് സ്പാനിഷ് ഫാഷൻ ബ്രാൻഡായ സറ ആണ്. പെൺകുട്ടികൾക്കുള്ള പാവാടയുടെ രൂപത്തിലാണ് ഈ നാടൻ വസ്ത്രം ഫാഷൻ വിപണി കീഴടക്കാനെത്തുന്നത്.

ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാൻ, സൊമാലിയ, നേപ്പാൾ, കംബോഡിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലാണ് ലുങ്കി വ്യാപകമായി ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലെ ചൂടുള്ള കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായ വസ്ത്രം എന്ന നിലയിലാണ് ലുങ്കി സർവസ്വീകാര്യമായ വസ്ത്രമായത്. എന്നാൽ, ഇപ്പോൾ ലുങ്കി നാട് കടക്കാനുള്ള ഒരുക്കത്തിലാണ്.

സറയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 'ലുങ്കിപ്പാവാട'യുടെ പരസ്യം വന്നിട്ടുണ്ട്. ലുങ്കിയുടെ വില 100 മുതൽ 150 വരെയാണെങ്കിൽ ഈ പാവാടയ്ക്ക് ഇത്തിരി വില കൂടും, വെറും 4990 രൂപ.

കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലെ ഓൺലൈൻ കച്ചവടം മെച്ചപ്പെടുത്തുന്നതിനായി സറ ഒരു വെബ്‌സൈറ്റ് തുടങ്ങിയിരുന്നു. ന്യൂഡൽഹിയിൽ കമ്പനിക്ക് ഗോഡൗണുണ്ട്.Read More >>