ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൗന്ദര്യ മത്സരം: ടീമുകളെ പ്രഖ്യാപിച്ചു; ഹരിണിയും അയിഷയും രാഗരഞ്ജിനിയും നടാഷയും നയിക്കും

മമ്മൂട്ടിയും ജയസൂര്യയും സൗന്ദര്യമത്സരത്തിനെത്തും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന ഇവന്റിന്റെ രണ്ടാം പതിപ്പ് തിങ്കളാഴ്ച.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൗന്ദര്യ മത്സരം: ടീമുകളെ പ്രഖ്യാപിച്ചു; ഹരിണിയും അയിഷയും രാഗരഞ്ജിനിയും നടാഷയും നയിക്കും

രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന സംഭവമായ ദ്വയ ട്രാന്‍സ്‌ജെന്റേഴ്‌സ് സൗന്ദര്യമത്സരത്തില്‍ ഇത്തവണ ക്വീനാകുന്ന സുന്ദരി ആരാകും? കഴിഞ്ഞ തവണത്തെ ദ്വയ ട്രാന്‍സ് ക്വീനായ ശ്യാമ സംസ്ഥാന സാമൂഹ്യ നീതി ഡയറക്ടറേറ്റില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായ അഭിമാനത്തോടെയാണ് ക്വീന്‍ ഓഫ് ദ്വയയുടെ സീസണ്‍ 2.

നാലു സംഘങ്ങളായാണ് മത്സരം. ഹരണി ചന്ദന നയിക്കുന്ന ടീമില്‍ ദയാഗായത്രി, ശ്രീക്കുട്ടി, ലക്ഷ്യ, കാജള്‍ എന്നിവരാണുള്ളത്. അയിഷ ഡൂഡില്‍ നയിക്കുന്ന ടീമില്‍ ഉത്തര, ഗീതു, കാര്‍ത്തിക, ഇഷ കിഷോര്‍ എന്നിവര്‍ മത്സരിക്കും. രാഗരഞ്ജിനി നയിക്കുന്ന മൂന്നാമത്തെ സംഘത്തില്‍ തീര്‍ത്ഥ, ശ്രീമയി, സെറ എസ് ബാനു, ശ്രേയ എന്നിവരാണ് അംഗങ്ങള്‍. സാറാ ഷെയ്ക്ക, ശ്രുതി, എമി, റിച്ചു എന്നിവര്‍ നടാഷ നയിക്കുന്ന ടീമിലും അഴകളവുകളുമായി എത്തും. ഈ നാലു ടീമുകളെ കോര്‍ഡിനേറ്റ് ചെയ്യുന്നത് ശീതള്‍ ശ്യാമാണ്.

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരമായ ദ്വയയുടെ രണ്ടാം പതിപ്പ് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്കളാഴ്ച വൈകിട്ട്. മമ്മൂട്ടിയാണ് ഇത്തവണ മുഖ്യാതിഥി. ട്രാന്‍സ്‌ജെന്‍ഡറായി വേഷമിട്ട ജയസൂര്യ, തമിഴ് നടന്‍ വിജയ് സേതുപതി, നദിയാ മൊയ്തു, അംബിക, മംമ്താ മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, പ്രയാഗ മാര്‍ട്ടിന്‍, രമ്യാ നമ്പീശന്‍, അപര്‍ണ്ണ ബാലമുരളി, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവരാണ് മറ്റ് അതിഥികള്‍.

ഷംന കാസിം, ഇനിയ, കൃഷ്ണ പ്രിയ ആന്‍ഡ് ബോണി ടീം, അമൃത സുരേഷ് ആന്‍ഡ് അഭിരാമി, സച്ചിന്‍ വാര്യര്‍, മാലിക പണിക്കര്‍ ആന്‍ഡ് ടീം, ദീപ്തി കല്യാണി തുടങ്ങിയവരുടെ കലാവിഷ്‌ക്കാരങ്ങളും ഉണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ത്ഥികള്‍ ഇത്തവണ റാംപില്‍ ചുവടു വയ്ക്കും.

ഡാലു കൃഷ്ണദാസും സുനില്‍ മേനോന്‍ എന്നിവരാണ് കൊറിയോഗ്രാഫേഴ്‌സ്. അജ്മലും സ്റ്റെഫിന്‍ ലാലുമാണ് ഡിസൈനര്‍മാര്‍. തൃപ്തി ഷെട്ടിയാണ് ഓര്‍ണമെന്റ്‌സ് ഡിസൈന്‍.

കഴിഞ്ഞ തവണ ഈ സൗന്ദര്യ മത്സര വേദിയില്‍ വച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സാര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസ് സേനയില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റി പറഞ്ഞത്. ആ വിഷയം ഇപ്പോള്‍ ഒരു സൂപ്പര്‍ഹിറ്റഅ സിനിമയില്‍ എത്തി നില്‍ക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്- ദ്വയയെ നയിക്കുന്ന ശീതള്‍ ശ്യാമും രഞ്ജു രഞ്ജിമറും പറഞ്ഞു

Read More >>