ഇസ്ലാമിക് ഫാഷനിലെ ഇടങ്ങേറുകള്‍!

ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് പുതിയ ഫാഷൻ തരംഗത്തിനൊപ്പം നിൽക്കുക എന്നത് ഡിസൈനർമാരെ കുഴക്കുന്ന കാര്യമാണ്.

ഇസ്ലാമിക് ഫാഷനിലെ ഇടങ്ങേറുകള്‍!

ഇസ്ലാമിക് ഫാഷന്റെ വിഷയം വരുമ്പോള്‍ കാര്യങ്ങള്‍ അല്പം വിരസമായിരിക്കും. ഉദാഹരണത്തിനു വടക്കേ ഇംഗ്ലണ്ടിലെ ടീസൈഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലീജി അബായ തന്നെ നോക്കാം. അവരുടെ പരസ്യവാചകം 'സൗന്ദര്യം അനായാസമായി' എന്നാണ്. അവര്‍ ധാരാളം കറുത്ത നീളന്‍ കുപ്പായങ്ങള്‍ വില്‍ക്കുന്നുണ്ട്. അവരുടെ വെബ്‌സൈറ്റില്‍ 'തബറുജ്' (സൗന്ദര്യം പുറത്തു കാണിക്കുന്നത്) അപകടം ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇത്തരത്തിലുള്ള ലജ്ജാനാട്യത്തിനെ മുന്‍നിര മുസ്ലീം ഡിസൈനര്‍മാര്‍ എതിര്‍ക്കുന്നുണ്ട്. ലണ്ടനില്‍ നടന്ന ഒരു ഫാഷന്‍ വീക്കില്‍ പങ്കെടുത്ത അവര്‍ ഒതുക്കമുള്ള ഫാഷന്‍ എന്ന് വിളിച്ചതെല്ലാം മിനുസമുള്ള വസ്ത്രങ്ങളായിരുന്നു. അറബിക്കഥകളിലെപ്പോലെ.

സംഘാടകര്‍ സെക്‌സി എന്ന വാക്ക് ഒഴിവാക്കിയിരുന്നു. അത് അനിസ്ലാമികം ആണെന്നായിരുന്നു കാരണം. പക്ഷേ അവരുടെ മോഡലുമാര്‍ മേയ്ക്ക് അപ്, നെയില്‍ പോളിഷ്, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ അണിഞ്ഞിരുന്നു. ചിലര്‍ ശിരോവസ്ത്രം ധരിച്ചിരുന്നു. അതെല്ലാം അവര്‍ റാമ്പിലെത്തുമ്പോള്‍ ഊര്‍ന്നു പോകാന്‍ തുടങ്ങി.

അബായകള്‍ തുകല്‍ വള്ളികള്‍ കൊണ്ട് അലംകൃതമായിരുന്നു. സന്യാസിനികളുടെ വസ്ത്രം പോലെയുള്ളവയെ രാജകുമാരികള്‍ക്കുള്ള പുരോഗമന വസ്ത്രം എന്ന പേരില്‍ അവതരിപ്പിച്ചിരുന്നു. കോസ്മറ്റിക്‌സ് കമ്പനികളാകട്ടെ ആല്‍ക്കഹോള്‍, മൃഗക്കൊഴുപ്പ് എന്നിവയില്ലാത്ത ലിപ് സ്റ്റിക്കുകളും പെര്‍ഫ്യൂമുകളും അവതരിപ്പിക്കുന്നു. എല്ലാം ഹലാല്‍ ആണത്രേ!

ലോകമാകമാനം വലിയ ബിസിനസ് ആണ് ഇസ്ലാമിക് ഫാഷന്‍. പ്രതിവര്‍ഷം ഏതാണ്ട് 300 ലക്ഷം കോടി ഡോളറിന്റെ വസ്ത്രങ്ങളും ഷൂസുകളും മുസ്ലീംങ്ങള്‍ വാങ്ങുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. അമേരിക്കയേക്കാള്‍ കുറച്ച് കുറവാണെന്നേയുള്ളൂ. എന്നാലും വളരെ ചെറിയ ശതമാനമേ മുസ്ലീംങ്ങള്‍ ഫാഷനു വേണ്ടി ചെലവാക്കുന്നുള്ളൂ.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആകട്ടെ മുസ്ലീം, ജൂത, കൃസ്ത്യന്‍ സ്ത്രീകള്‍ പല ഫാഷനുകള്‍ കലര്‍ത്തിയാണു നഗ്നത മറയ്ക്കുക. അതും മാറാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഡെബന്‍ഹാംസ് എന്ന ബ്രിട്ടീഷ് ഡിപാര്‍ട്ടമെന്റ് സ്റ്റോര്‍ അല്പം ഇസ്ലാമികമായി നീങ്ങാന്‍ തുടങ്ങി. ടോമി ഹില്‍ഫിഗര്‍, മാംഗോ തുടങ്ങിയ വമ്പന്മാര്‍ റമദാന്‍ കളക്ഷന്‍ അവതരിപ്പിച്ചിരുന്നു.

അണ്ടര്‍ റാപ്‌സ് എന്ന ഒരു ഇസ്ലാമിക് മോഡലിങ് ഏജന്‍സി അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബസ്ര തൊട്ട് ഓക്ക്‌ലാന്റ് വരെയുള്ള നഗരങ്ങളില്‍ മുസ്ലീം ഫാഷന്‍ ഷോകള്‍ നടക്കുന്നുണ്ട്. സൗദി അറേബ്യ സ്ത്രീകളുടെ കറുത്ത അബായയില്‍ ചെറിയ നിറങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതോടെ ഡിസൈന്‍ രംഗം പൂത്തുലയാന്‍ തുടങ്ങി.

മുഖ്യധാരയിലേയ്ക്കു വരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുസ്ലീം ഫാഷന്‍ ഡിസൈനര്‍മാര്‍ക്കു ഇസ്ലാമിക് നിയമങ്ങളും വിപണിയുടെ ആവശ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ പ്രയാസമാണ്. ലണ്ടനില്‍ ജീവിക്കുന്ന ഒരു സൗദി വനിത അതിനെ കാപട്യമായിട്ടാണു കാണുന്നത്. 'അവര്‍ പൈജാമകള്‍ അണിയുന്നു, ഉറങ്ങാന്‍ പോകുന്നതു പോലെ. ഒതുക്കമുള്ള മേയ്ക്ക് അപ് ശരിക്കും വൈരുധ്യമാണ്,' അവര്‍ പറയുന്നു.

ടൈറ്റ് ജീന്‍സിന്റെ കൂടെ ശിരോവസ്ത്രം ധരിക്കുന്നതു ഇസ്ലാമികം ആകുന്നതെങ്ങിനെ എന്നു ആരോ ചോദിച്ചതു പോലെ!

Story by