മധു വല്ലി; മിസ് ഇന്ത്യ വേൾഡ് വൈഡ് 2017

കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ യുഎസ് കിരീടം നേടിയ ആളാണു ഇരുപതുകാരിയായ മധു വല്ലി

മധു വല്ലി; മിസ് ഇന്ത്യ വേൾഡ് വൈഡ് 2017

വിർജീനിയയിലെ ജോർജ് മേസൻ യൂണീവേഴ്സിറ്റി വിദ്യാർത്ഥിനിയും ഹിപ് ഹോപ് ആർട്ടിസ്റ്റുമായ മധു വല്ലി മിസ്സ് ഇന്ത്യ വേൾഡ് വൈഡായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ യുഎസ് കിരീടം നേടിയ ആളാണു ഇരുപതുകാരിയായ മധു വല്ലി.

ന്യൂ ജഴ്സിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ ഫ്രാൻസിൽ നിന്നുള്ള സ്റ്റീഫണി മദവനേ റണ്ണർ അപ്പ് ആയപ്പോൾ ഗുവാനയിൽ നിന്നുള്ള സംഗീത ബഹദൂർ മൂന്നാം സ്ഥാനത്തെത്തി. അതേസമയം ടെക്സാസിൽ നിന്നുള്ള സരിത പട്ണായിക് മിസിസ് ഇന്ത്യ വേൾഡ് വൈഡ്. രണ്ട് കുട്ടികളുടെ അമ്മയാ സരിത ഇന്റീരിയൽ ഡിസൈനറാണ്.


35 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരെ പിന്തള്ളിയാണ് ന്യൂ ജഴ്‌സിയില്‍ നടന്ന മത്സരത്തില്‍ മധു കിരീടമണിഞ്ഞത് ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് മിസ് ഇന്ത്യാ വേള്‍ഡ് വൈഡ് മത്സരത്തിന്‍റെ സംഘാടകര്‍.

Read More >>