മുടിയിഴകളിലെ ചിത്രപണികളുമായി 'ഹെയര്‍ ടാറ്റൂ' ഫാഷന്‍ തരംഗമാകുന്നു

തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയും തുളസി കതിരിലയും എന്ന സങ്കല്പം അലട്ടുന്നില്ല എങ്കില്‍ ഹെയര്‍ ടാറ്റൂ പരീക്ഷിക്കവുന്നതേ ഉള്ളൂ

മുടിയിഴകളിലെ ചിത്രപണികളുമായി ഹെയര്‍ ടാറ്റൂ ഫാഷന്‍ തരംഗമാകുന്നു

ഹെയര്‍ ടാറ്റൂവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഷണ്ടി മറയ്ക്കാന്‍ തലമുടി മൊട്ടയടിച്ചു,വിവിധ ഡിസൈനുകള്‍ തലയോട്ടിയില്‍ പരീക്ഷിച്ചു നോക്കുന്ന പഴയ ആ രീതി അല്ല, നീണ്ട മുടിയിഴകില്‍ ചിത്രരചന നടത്തുന്ന പുതിയ ഫാഷന്‍ തരംഗമാണ് ഇത്. ഫാഷന്‍ ഭ്രമമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഹെയര്‍ ടാറ്റൂവിംഗ് ഒരു കലയായി പോലും മാറിയിരിക്കുന്നു.

കൈകാലുകളില്‍ മൈലാഞ്ചി ഡിസൈന്‍ ചെയ്യുന്നത് പോലെ തന്നെ മനോഹര ഡിസൈനുകളിലാണ് ഹെയര്‍ ടാറ്റൂവും എത്തുന്നത്‌. തങ്ങളുടെ മുടിയ്ക്ക് ചേരുന്ന ഡിസൈനുകള്‍ തിരഞ്ഞെടുത്തു അവ നല്ല സ്റ്റൈലന്‍ രീതിയില്‍ മുടിയില്‍ പതിപ്പിച്ചു ഫാഷന്‍ ലോകം ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മെറ്റാലിക്ക് ഗോള്‍ഡ്‌, സില്‍വര്‍ നിറങ്ങളില്‍ വിവിധ വലിപ്പത്തിലുള്ള ടാറ്റൂവാണ് ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. ഹെയര്‍ ടാറ്റൂ ചെയ്യുന്നതിനു ബ്യുട്ടി പാര്‍ലറുകളെ ആശ്രയിക്കേണ്ട എന്നതിനാല്‍ ഇതൊന്നു ശ്രമിച്ചു നോക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നുണ്ട്.

Image Title

മുടി ചീകിയൊതുക്കി അതിനു മുകളില്‍ ഹെയര്‍ ടാറ്റൂ വച്ചു, നനഞ്ഞ തുണി കൊണ്ടു അമര്‍ത്തി നല്‍കുകയെ വേണ്ടൂ, മുടിയില്‍ അഴകാര്‍ന്ന ഡിസൈനുകള്‍ വിരിയുകയായി. നന്നായി ഷാംപൂ ചെയ്ത നീണ്ട മുടിയിലാണ് ഇങ്ങനെ ടാറ്റൂ ചെയ്യുന്നത് ഏറെ മനോഹരമാകുന്നത്‌. ചുരുണ്ട മുടിയുള്ളവര്‍ മുടി സ്ട്രെയ്റ്റന്‍ ചെയ്തും ഹെയര്‍ ടാറ്റൂ പരീക്ഷിക്കുന്നുണ്ട്. എളുപ്പത്തില്‍ പതിപ്പിക്കാന്‍ കഴിയുകയും വേണ്ടാത്ത പക്ഷം അതുപോലെ തന്നെ ഇവ മാറ്റാന്‍ സാധിക്കും എന്നുള്ളതുമാണ് ഹെയര്‍ ടാറ്റൂവിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഒരു ഘടകം.

മുടിയുടെ ആരോഗ്യം എന്ന കാഴ്ചപാടില്‍ ഹെയര്‍ ടാറ്റൂ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല എങ്കിലും ഫാഷന്‍ ലോകം ഒരിക്കലും ഇക്കാര്യങ്ങളെ അധികം മുഖവിലയ്ക്കെടുക്കുന്നില്ല. തലയോട്ടിയുമായി നേരിട്ട് സംസര്‍ഗ്ഗം ഉണ്ടാകുന്നില്ല എന്നുള്ളതും കെമിക്കല്‍സിന്റെ അഭാവവും ഹൃസ്വകാല ഉപയോഗം എന്നുള്ളതും ഹെയര്‍ ടാറ്റൂവിനെ ഫാഷന്‍ പ്രേമികള്‍ കൂടുതല്‍ സ്വീകരിക്കുന്നതിനു കാരണമാകുന്നുണ്ട്.

Read More >>