എക്സ്ട്രീം കട്ട് ഔട്ട് ജീൻസ്; പാന്റുകളിൽ പുതിയ ഫാഷൻ തരംഗം

തുണി തീരെ കുറവാണെങ്കിലും പാന്റിൽ പോക്കറ്റ് ഫിറ്റ് ചെയ്യാൻ കമ്പനി മറന്നിട്ടില്ല.

എക്സ്ട്രീം കട്ട് ഔട്ട് ജീൻസ്; പാന്റുകളിൽ പുതിയ ഫാഷൻ തരംഗം

ഡെനിം പാന്റുകളിൽ പുതിയ ഫാഷൻ തരംഗം. അമേരിക്ക ആസ്ഥാനമായ കാർമാർ ഡെനിം എന്ന കമ്പനിയാണ് ഈ പുതിയ ഫാഷനുമായി രംഗത്തെത്തിയത്.
എക്സ്ട്രീം കട്ട് ഔട്ട് ജീൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ തരം ഡെനിം പാന്റുകൾ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൂടുതൽ 'കട്ടുകൾ' ഉള്ളതാണ്. മുന്നിലും പിന്നിലുമുള്ള വലിയ കട്ടുകൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ കീറി വിട്ടതാണെന്നു തോന്നുമെങ്കിലും സംഗതി പുതിയ ഫാഷനാണ്. 168 ഡോളറാണ് ഈ പാന്റിന്റെ വില. തുണി തീരെ കുറവാണെങ്കിലും പാന്റിൽ പോക്കറ്റ് ഫിറ്റ് ചെയ്യാൻ കമ്പനി മറന്നിട്ടില്ല.


Read More >>