ഇനി സർജ്ജറി ആവശ്യമില്ല; മുല വലുതാക്കാൻ ടി-ഷർട്ട്

ഒരു ലക്ഷത്തിലേറെ ചെലവു വരുന്ന മാറിട സൗന്ദര്യ ശസ്ത്രക്രിയക്ക് വളരെ വിലകുറഞ്ഞ എതിരാളി എത്തിയെന്ന് ചുരുക്കം.

ഇനി സർജ്ജറി ആവശ്യമില്ല; മുല വലുതാക്കാൻ ടി-ഷർട്ട്

സ്ത്രീശരീരത്തിലെ ഏറ്റവും ആകർഷകമായ അവയവങ്ങളിൽ ഒന്നാണ് മാറിടങ്ങൾ. മാറിടങ്ങളുടെ ആകൃതി മെച്ചപ്പെടുത്താനും വലുതാക്കാനുമായി പലരും ചെലവേറിയ സർജ്ജറി ചെയ്യാറുമുണ്ട്. എന്നാൽ ഒരു ടി-ഷർട്ട് ഉപയോഗിക്കുന്നതിലൂടെ മുല വലുതാക്കാം എന്നാണ് ശാസ്ത്രലോകത്തിൻ്റെ പുതിയ കണ്ടെത്തൽ.മുല വലുതാക്കാം എന്ന് പറയുമ്പോൾ മുല വലുതായി തോന്നിക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. ഒരു ത്രീഡി ടി-ഷർട്ടാണ് ഈ റോൾ ഭംഗിയായി നിർവ്വഹിക്കുന്നത്. ഒപ്ടിക്കൽ ഇല്ല്യൂഷൻ എന്ന കൺകെട്ടു വിദ്യ ഉപയോഗിച്ചാണ് ഈ ടി-ഷർട്ട് ചെറിയ മുലകൾ വലുതായിക്കാണിക്കുന്നത്. ടി-ഷർട്ടിൻ്റെ മുൻവശം കറുപ്പും വെളുപ്പും നിറത്തിലുള്ള വരകൾ വളരെ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്നതാണ്. വശങ്ങളിൽ നിഴൽ വീഴുന്ന പ്രതീതിയും ടി-ഷർട്ട് ഉപയോഗിച്ചിരിക്കുന്നതു കൊണ്ട് മുലകൾ വലുതാണെന്ന പ്രതീതിയാണ് കാഴ്ചക്കാരിലുണ്ടാക്കുന്നത്.വെള്ള, പിങ്ക് നിറത്തിലാണ് ഈ ടി-ഷർട്ട് ഇപ്പോൾ ലഭ്യമാകുന്നത്. മികച്ച പ്രതികരണമാണ് ടി-ഷർട്ടിനു ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ലക്ഷത്തിലേറെ ചെലവു വരുന്ന മാറിട സൗന്ദര്യ ശസ്ത്രക്രിയക്ക് വളരെ വിലകുറഞ്ഞ എതിരാളി എത്തിയെന്ന് ചുരുക്കം.

Read More >>