മുഖത്തെ മേക്കപ്പുകൾക്ക് വിട; ഇനി മേക്കപ്പ് ചന്തിയിൽ: ഗ്ലോബൽ ട്രെൻഡായി 'ആസനൊരുക്കം'

ബാക്ടീരിയകളെ കൊല്ലാൻ ഒരു ഇലക്ട്രിക്ക് ഉപകരണത്തിൽ നിന്നുള്ള ചെറിയ ഷോക്കും ചന്തി മേക്കപ്പിൽ ഉപയോഗിക്കുന്നുണ്ട്.

മുഖത്തെ മേക്കപ്പുകൾക്ക് വിട; ഇനി മേക്കപ്പ് ചന്തിയിൽ: ഗ്ലോബൽ ട്രെൻഡായി ആസനൊരുക്കം

ട്രെൻഡുകൾക്കും പുതുമയുള്ള ഫാഷനുകൾക്കും പിന്നാലെയാണ് ലോകത്തിൻ്റെ സഞ്ചാരം. കഴുത്ത് അസാധാരണമായി നീട്ടുന്നതും ശരീരത്തിൽ പലയിടങ്ങളിലും ആഭരണം ധരിക്കുന്നതുമുൾപ്പെടെ വിചിത്രമായ ട്രെൻഡുകൾ ഈയടുത്ത് കണ്ടു വരുന്നു. അത്തരം വിചിത്ര ഫാഷൻ ട്രെൻഡിലേക്കെത്തിയ ഏറ്റവും പുതിയ ഒന്നാണ് 'ആസനൊരുക്കം' അഥവാ ആസനത്തിലെ ഒരുക്കം. സിമ്പിളായി പറഞ്ഞാൽ ചന്തി സുന്ദരമാക്കാൻ ചെയ്യുന്ന ഫേഷ്യൽ.

ചന്തി സുന്ദരമാക്കാൻ ചന്തിയിൽ തന്നെ ഫേഷ്യൽ ചെയ്യണമല്ലോ. അത് തന്നെയാണ് ഇവിടെ നടക്കുന്നതും. യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുന്നത്. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് ബീച്ചിൽ പോകുമ്പോൾ അത്യാവശ്യം പുറമേ കാണാവുന്ന അവയവമാണല്ലോ ചന്തി. സൂര്യതാപമേറ്റ് നിറം മങ്ങിപ്പോവുന്ന ചന്തിയെ ആകർഷകമാക്കുകയെന്നതാണ് ആസനൊരുക്കത്തിൻ്റെ ലക്ഷ്യം.മുഖത്തെ മേക്കപ്പുകളുടെ അതേ സ്വഭാവവും നടപടി ക്രമങ്ങളും തന്നെയാണ് ചന്തി മേക്കപ്പിനുമുള്ളത്. ഒപ്പം ബാക്ടീരിയകളെ കൊല്ലാൻ ഒരു ഇലക്ട്രിക്ക് ഉപകരണത്തിൽ നിന്നുള്ള ചെറിയ ഷോക്കും ചന്തി മേക്കപ്പിൽ ഉപയോഗിക്കുന്നുണ്ട്. കിം കർദഷിയാൻ്റെ ബിക്കിനി ചിത്രങ്ങളിൽ അവരുടെ മനോഹരമായ ചന്തി അവർക് അങ്ങനെ ലഹിച്ചതാണെന്നാണ് പാപ്പരാസികളുടെ അടക്കം പറച്ചിൽ.

ഫേഷ്യൽ ചെയ്ത ചന്തി വളരെ മൃദുവും കാണാൻ മനോഹരവുമായിരിക്കും. ഫേഷ്യൽ ചെയ്ത ചന്തിയിൽ സ്പർശിക്കുന്നത് തന്നെ സുഖകരമായ കാര്യമാണത്രേ. ഇത്തരം ചന്തികളിൽ തലോടാതിരിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും തലോടിക്കൊണ്ടേയിരിക്കുമെന്നും ഫാഷൻ എക്സ്പെർട്ടുകൾ പറയുന്നുണ്ട്.

Read More >>