ഞെട്ടല്‍ ട്വീറ്റി ഓക്സ്ഫോര്‍ഡ്; ഫരാഗോയെ താരമാക്കി തരൂര്‍

ശശി തരൂർ ട്വിറ്ററിൽ ഉപയോഗിച്ച ഫരാഗോ എന്ന വാക്കിന്റെ അർഥം തേടിയെത്തുന്നവരുടെ എണ്ണം കണ്ട് ഞെട്ടുകയാണ് ഓക്സ്ഫോർഡ് ഡിക്ഷ്ണറി.

ഞെട്ടല്‍ ട്വീറ്റി ഓക്സ്ഫോര്‍ഡ്; ഫരാഗോയെ താരമാക്കി തരൂര്‍

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഫരാഗോ എന്ന വാക്കിന്‍റെ അര്‍ത്ഥം തേടിയവരില്‍ അര്‍ണാബ് ഗോസ്വാമി മുതലുണ്ടാകണം. എന്തായാലും ഡിക്ഷ്ണറിയുടെ ചരിത്രത്തിലെ അസാധാരണ സംഭവത്തെ ട്വീറ്റ് ചെയ്ത് ആഘോഷമാക്കി ഓക്സ്ഫോര്‍ഡ്.

ഒരു വാക്കിന്റെ പിന്നാലെ ജനങ്ങള്‍ മുഴുവനും അലയുന്ന അവസ്ഥ. അടുത്ത കാലത്തൊന്നും ഒരു വാക്കിനും ഇത്രയും ആവശ്യക്കാര്‍ ഉണ്ടായിക്കാണില്ല. സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചു റിപബ്ലിക് ടിവിയുടെ വിവാദ വെളിപ്പെടുത്തലിനെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു:

Exasperating farrago of distortions, misrepresentations and outright lies being broadcast by an unprincipled showman masquerading as a journalist. I am angered that someone would exploit a human tragedy for personal gain and TRPs. I challenge him to prove his false claims in a court of law.

ഇതിലെ farrago എന്ന വാക്കാണു താരമായത്. അതിന്റെ അര്‍ഥം തിരഞ്ഞ് നെട്ടോട്ടമോടുകയായിരുന്നു ജനം. ഒടുക്കം ആ കടുകട്ടി വാക്കിന്റെ അര്‍ഥം ഗ്രഹിക്കുകയും ചെയ്തു. സങ്കരം, സമ്മിശ്ര പദാര്‍ഥം, കലര്‍പ്പുസാധനം എന്നൊക്കേയാണത്രേ അതിന്റെ അര്‍ഥം!

ഇതിലിത്ര കാര്യമെന്താ എന്നാലോചിക്കുന്നവരും ഉണ്ടാകും. എന്നാല്‍ വലിയ കാര്യം തന്നെയാണു ഫരാഗോ. കാരണം, ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയെപ്പോലും അതിശയിപ്പിച്ചു കളഞ്ഞു ഒറ്റ രാത്രികൊണ്ടു താരമായി മാറിയ ഫരാഗോ. ശശി തരൂരിന്റെ ഉപയോഗത്തിനു ശേഷം ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഫരാഗോയെ തിരയുന്നവരുടെ എണ്ണം വളരെ കൂടിയത്രേ!

ട്വിറ്ററിലൂടെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറീസ് തന്നെ അറിയിച്ചതാണിക്കാര്യം.