പൊണ്ണത്തടിയനായി ഫഫദ്; മേക്കിങ് വീഡിയോ കാണാം

നാല്പത്തൊന്നു സെക്കന്റ് മാത്രം നീളമുള്ള ഈ പരസ്യ ചിത്രം ചെയ്യാനായി മണിക്കൂറുകൾ ആണ് ഫഹദ് ഫാസിൽ അധ്വാനിച്ചതു എന്ന് വ്യക്തമാക്കുന്നുണ്ട് ഇതിന്റെ മേക്കിങ് വീഡിയോ

പൊണ്ണത്തടിയനായി ഫഫദ്; മേക്കിങ് വീഡിയോ കാണാം

മലയാളികളെ തിരശീലയിൽ വിസ്മയിപ്പിക്കുന്ന പ്രിയനടൻ ഫഹദ് ഫാസിൽ പരസ്യ രം​ഗത്ത് ഇപ്പോൾ സജീവമാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മിൽമയുടെ പരസ്യം ശ്രദ്ധിക്കപ്പട്ടിരുന്നു. ദിലീഷ് പോത്തനും ഫഫദും മത്സരിച്ച് അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഫഹദിന്റെ ആദ്യ പരസ്യം മിൽമയല്ല. നിത്യാ മേനോനൊപ്പം ചെയ്ത ടൈറ്റാൻ വാച്ചിന്റെ പരസ്യത്തിലൂടെയാണ് ഫഫദ് പരസ്യ രം​ഗത്ത് കാലെടുത്ത് വയ്ക്കുന്നത്.


മിൽമയ്ക്ക് ശേഷം അതിഥി സൺഫ്ലവർ ഓയിലിന്റെ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഫഫദിന്റെ മേക്കോവറാണിതിന് കാരണം. ഒരു പൊണ്ണത്തടിയൻ ആയാണ് ഫഹദ് ഫാസിൽ ഈ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഇതിന്റെ സവിശേഷത. നാല്പത്തൊന്നു സെക്കന്റ് മാത്രം നീളമുള്ള ഈ പരസ്യ ചിത്രം ചെയ്യാനായി മണിക്കൂറുകൾ ആണ് ഫഹദ് ഫാസിൽ അധ്വാനിച്ചതു എന്ന് വ്യക്തമാക്കുന്നുണ്ട് ഇതിന്റെ മേക്കിങ് വീഡിയോ. മേക്കിങ് വീഡിയോ കാണാം.


Story by
Read More >>