"എന്റെ സഹപാഠി, ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും വലിയ അന്തരമുണ്ടായിരുന്നില്ല" ; അഭിജിത് ബാനർജി

1983 ൽ ജെഎൻയുവിൽ പഠിക്കുമ്പോൾ, അക്കാലത്ത് ഭരണകൂടവുമായി ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് അറസ്റ്റിലായ നിരവധി വിദ്യാർത്ഥികളിൽ അഭിജിത് ബാനർജിയും ഉൾപ്പെട്ടിരുന്നു. തുടർന്ന് 10 ദിവസം തിഹാർ ജയിലിലും കഴിഞ്ഞു. എങ്കിലും ബാനർജി ഒരിക്കലും ക്യാമ്പസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തില്ല.

എന്റെ സഹപാഠി, ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും വലിയ അന്തരമുണ്ടായിരുന്നില്ല ; അഭിജിത് ബാനർജി

എൺപതുകളിൽ ജെഎൻയുവിൽ പഠിക്കുമ്പോൾ നിർമ്മല സീതാരാമൻ തന്റെ സഹപാഠിയായിരുന്നു എന്നും ഇരുവരുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നില്ലെന്നും നോബൽ സമ്മാന ജേതാവായ അഭിജിത് ബാനർജി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാനർജി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമാനുമായുള്ള സൗഹൃദം പങ്കുവച്ചത്. ബാനർജിയും സീതാരാമനും ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) പൂർവ്വ വിദ്യാർത്ഥികളാണ്. അഭിജിത് ബാനർജി 1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയപ്പോൾ നിർമ്മല സീതാരാമൻ 1984 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടി.

ജെഎൻയു പഠനകാലയളവും സമീപ കാലത്തെ വിവാദങ്ങളും പങ്കു വയ്ക്കുന്നതിനിടയിലാണ് നിർമ്മൽ സീതാറാം തന്റെ സുഹൃത്താണ് എന്ന് ബാനർജി പറയുന്നത്. അവർ വളരെ പ്രസന്നവതിയായ ബുദ്ധിയുള്ള സ്ത്രീയായിരുന്നു. ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ പറയത്തക്ക വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല എന്നും അഭിജിത് ബാനർജി പറയുന്നു. നോബൽ സമ്മാനം നേടിയപ്പോൾ സഹപാഠി അഭിനന്ദനം അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അവർ തന്റെ നേട്ടത്തെ ട്വീറ്റ് ചെയ്തിരുന്നു എന്നും അതിനെ അഭിനന്ദമായി കരുതുന്നു എന്നുമായിരുന്നു ബാനർജിയുടെ പ്രതികരണം.

സീതാരാമനെ കൂടാതെ, രാഷ്ട്രീയ നേതാവായ യോഗേന്ദ്ര യാദവും ജെഎൻയുവിലെ തന്റെ സമകാലികനാണെന്നും അവർക്കെല്ലാം അക്കാലത്ത് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായിരുന്നുവെന്നും ബാനർജി പറഞ്ഞു.

നൊബേൽ സമ്മാനം നേടിയ ശേഷം ആദ്യമായി അഭിജിത് ബാനർജി ശനിയാഴ്ച ജവഹർലാൽ നെഹ്‌റു സർവകലാശാല സന്ദർശിച്ചു.1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബാനർജി അതിരാവിലെ സർവകലാശാലയിലെത്തി പിന്നീട് വൈസ് ചാൻസലർ എം ജഗദേശ് കുമാറിനെ കണ്ടു. ബ്രഹ്മപുത്ര ഹോസ്റ്റലും അദ്ദേഹം സന്ദർശിച്ചു.

1983 ൽ ജെഎൻയുവിൽ പഠിക്കുമ്പോൾ, അക്കാലത്ത് ഭരണകൂടവുമായി ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് അറസ്റ്റിലായ നിരവധി വിദ്യാർത്ഥികളിൽ അഭിജിത് ബാനർജിയും ഉൾപ്പെട്ടിരുന്നു. തുടർന്ന് 10 ദിവസം തിഹാർ ജയിലിലും കഴിഞ്ഞു. എങ്കിലും ബാനർജി ഒരിക്കലും ക്യാമ്പസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തില്ല.

Read More >>