ലിജോയുടെ 'ഈമയൗ' ആഷിഖ് അബു ഏറ്റെടുത്തു; കാത്തിരിപ്പുകള്‍ക്ക് വിരാമം: സിനിമ മെയ് നാലിന് തിയേറ്ററില്‍

ഈമയൗ- സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്താണ് ആഷിഖ് അബു തിയറ്ററില്‍ എത്തിക്കുന്നത്.

ലിജോയുടെ ഈമയൗ ആഷിഖ് അബു ഏറ്റെടുത്തു; കാത്തിരിപ്പുകള്‍ക്ക് വിരാമം: സിനിമ മെയ് നാലിന് തിയേറ്ററില്‍

ലിജോ ജോസേ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഈമയൗ'വിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് സംവിധായകന്‍ ആഷിഖ് അബു സിനിമ തിയറ്ററില്‍ എത്തിക്കുന്നു. അങ്കമാലി ഡയറീസിനു ശേഷം ലിജോ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. പി.എഫ് മാത്യൂസിന്റെ രചനയിലാണ് സിനിമ. ട്രെയ്‌ലറിലൂടെ ഏറെ ശ്രദ്ധേയമായ സിനിമ കൂടുതല്‍ സ്ഥലങ്ങളില്‍ ഒരേ സമയം റിലീസ് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് റിലീസിസിങ് മാറ്റിയത്.

മഹേഷിന്റെ പ്രതികാരമാണ് ഇതിനു മുന്‍പ് ആഷിഖ് അബു നിര്‍മ്മിച്ചത്. പോളി വില്‍സണ് സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഒരു മരണത്തെ തുടര്‍ന്ന് വൈപ്പിന്‍ പോലെ ഏതോ ദ്വീപിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ട്രെയ്‌ലറുകള്‍.

ഏറെ പരീക്ഷണാത്മകതയുള്ള സിനിമ, തന്റെ സാഹിത്യത്തോട് നീതി പുലര്‍ത്തിയെന്ന് രചയിതാവ് പി.എഫ് മാത്യൂസ് പറഞ്ഞിരുന്നു. മെയ് നാലിനാണ് റിലീസ്. ആഷിഖ് അബുവിന്റെ മായാനദി തിയറ്ററില്‍ വന്‍വിജയം നേടിയതിനു പിന്നാലെയാണ് ഈമയൗവുമായി എത്തുന്നത്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈമയൗ.

Read More >>