'കുഞ്ഞു മറിയം ഉറങ്ങുകയാണ്; ബഹളം വെച്ച് ഉണർത്തല്ലേ': ദുൽഖർ സൽമാൻ്റെ വീഡിയോ വൈറലാവുന്നു

തന്നെക്കാണാൻ വീടിനു മുന്നിലെത്തിയ ആരാധകരോടുള്ള ദുൽഖറിൻ്റെ അഭ്യർത്ഥനയാണ് വീഡിയോയിലുള്ളത്.

കുഞ്ഞു മറിയം ഉറങ്ങുകയാണ്; ബഹളം വെച്ച് ഉണർത്തല്ലേ: ദുൽഖർ സൽമാൻ്റെ വീഡിയോ വൈറലാവുന്നു

ദുൽഖർ സൽമാൻ്റെ മകൾ മറിയം ആരാധകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. മറിയമിൻ്റെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും ആരാധകർ ആഘോഷിച്ചിരുന്നു. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്നെക്കാണാൻ വീടിനു മുന്നിലെത്തിയ ആരാധകരോടുള്ള ദുൽഖറിൻ്റെ അഭ്യർത്ഥനയാണ് വീഡിയോയിലുള്ളത്.

ഗേറ്റിനു മുന്നിലെത്തി ദുൽഖറിനെ കാണാൻ ബഹളം വെച്ച ആരാധകരോട് ഒച്ച വെക്കരുതെന്നും മറിയം ഉറങ്ങുകയാണെന്നും വീഡിയോയിൽ ആംഗ്യത്തിലൂടെ ദുൽഖർ പറയുന്നു. ദുൽഖറിൻ്റെ അഭ്യർത്ഥന കേട്ടുവെകിലും താരത്തെ കണ്ട ആഹ്ലാദം മറച്ചു വെക്കാൻ ആരാധകർക്കായില്ല. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നിന്ന ദുൽഖർ സെൽഫിയെടുക്കുന്നതും വീഡിയോയിൽ കാണാം.