ഡബ്സ്മാഷിൽ അത്ഭുതം തീർത്ത് അഞ്ചുവയസുകാരി ദേവതയും അച്ഛൻ ദേവരാജും

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒരു തമാശക്കാണ് അച്ചനും മോളും വീഡിയോ എടുത്തത്. പക്ഷെ ഫേസ്ബുക്കിൽ ഇട്ടതോടെ ദേവത താരമായി, കൂടെ അച്ഛനും

ഡബ്സ്മാഷിൽ അത്ഭുതം തീർത്ത് അഞ്ചുവയസുകാരി ദേവതയും അച്ഛൻ ദേവരാജും

"കാർത്തുമ്പി"

"ആര് കാറിത്തുപ്പി"

"ആരും കാറിത്തുപ്പിയൊന്നുമില്ല എന്റെ പേരാ പറഞ്ഞത് കാർത്തുമ്പി എന്ന്"

മോഹൻ ലാലും ശോഭനയും തകർത്തഭിനയിച്ച ഈ രംഗം വീണ്ടും പൊളിച്ചടുക്കുകയാണ് ഈ അച്ഛനും മകളും. ശോഭനയായി മാത്രമല്ല, കിലുക്കത്തിലെ രേവതിയായും അഭിനയിച്ച ഈ അഞ്ച് വയസ്സുകാരിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ദേവത അമ്മ രൂപിതക്കും അച്ഛൻ ദേവരാജിനുമൊപ്പംകോഴിക്കോട് പന്തീരാങ്കാവുകാരിയാണ് 'ദേവത'. അച്ഛനെ കണ്ടാണ് ദേവത അഭിനയിക്കാൻ തുടങ്ങിയത്. അമ്മയെ കണ്ട് നൃത്തം ചെയ്യാനും. അച്ഛൻ ദേവരാജ് ഒരു മിമിക്രി കലാകാരനാണ്. കാലിക്കറ്റ് വി-ഫോർ-യു ടീമിലായിരുന്നു ആദ്യം. ഇപ്പോൾ സ്വന്തമായി ട്രൂപ്പിട്ടിരിക്കുകയാണ് ദേവരാജ്. അമ്മ രൂപിത പന്തിരാങ്കാവിൽ നൃത്ത ക്ലാസ് നടത്തുകയാണ്. അമ്മ ക്ലാസിന് പോകുമ്പോൾ ദേവതയും കൂടെ ഇറങ്ങും. കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതെല്ലാം കണ്ട് പഠിക്കും. അതുകൊണ്ടുതന്നെ ദേവതക്ക് നൃത്തവും അഭിനയും ഒരുപോലെ പ്രിയപ്പെട്ടതാണ്.

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒരു തമാശക്കാണ് അച്ചനും മോളും വീഡിയോ എടുത്തത്. പക്ഷെ ഫേസ്ബുക്കിൽ ഇട്ടതോടെ ദേവത താരമായി, കൂടെ അച്ഛനും. ഇപ്പോഴേ ചില ഓഫറുകലോക്കെ ദേവതയെ തേടി എത്തുന്നുണ്ട്. പൂമരത്തിലെ ഞാനും ഞാനുമെന്റെയാളും എന്ന പാട്ടിന്റെ പാരടിയായി ഇറക്കിയ ഞാനും ഞാനുമെന്റെ മോളും എന്ന് പാട്ടിലും ദേവത അഭിനയിച്ചിട്ടുണ്ട്. പയ്യടിമേത്തൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ എൽ കെജി വിദ്യാർത്ഥിനിയാണ് ദേവത.


Read More >>