വെറും കേക്കല്ല:സ്വര്‍ണ്ണ ദംഗല്‍ കേക്ക്; വില കേട്ടാല്‍ ഞെട്ടും!

ഇന്ത്യന്‍ പതാകയോടൊപ്പം അമീര്‍ഖാനും ദംഗല്‍ രംഗവുമാണ് കേക്കില്‍ അവതരിപ്പിക്കപ്പെടുന്നത്. ദുബായിലെ ഒരു പ്രൈവറ്റ് ബേക്കറിയാണ് ഇതിന് പിന്നില്‍

വെറും കേക്കല്ല:സ്വര്‍ണ്ണ ദംഗല്‍ കേക്ക്; വില കേട്ടാല്‍ ഞെട്ടും!

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബായില്‍ ഒരു സ്വര്‍ണ്ണകേക്ക് തയ്യാറാക്കുന്നു. 26 ലക്ഷം രൂപയാണ് സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ കേക്കിന്റെ വില. എന്നാല്‍ സ്‌പെഷ്യല്‍ കേക്കിൽ സ്വര്‍ണ്ണത്തില്‍ മാത്രമല്ല പ്രത്യേകത.

ഇന്ത്യന്‍ പതാകയോപ്പം അമീര്‍ഖാനും ദംഗല്‍ രംഗവുമാണ് കേക്കിൽ അവതരിപ്പിക്കുന്നത്. ദുബായിലെ ഒരു സ്വകാര്യ ബേക്കറിയാണ് ഇതിന് പിന്നില്‍. കേക്കിന്റെ മുകള്‍ഭാഗം മുഴുവന്‍ സ്വര്‍ണ്ണമാണ് പൂശിയിരിക്കുന്നത്. കാഴ്ചയില്‍ സാധാരണ കേക്കെന്ന് തോന്നുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

ദംഗല്‍ സിനിമയിലെ രംഗമാണ് കേക്കിലുള്ളത്. മഹാവീര്‍ സിംങ് ഫോഗട്ട് തന്റെ മക്കള്‍ ഗുസ്തി പരിശീലിക്കുന്നത് നോക്കി നില്‍ക്കുന്ന രംഗമാണ് കേക്കില്‍ ഉള്‍പ്പെട്ടുത്തിയിട്ടുള്ളത്. നാല് ആഴ്ചകള്‍ കൊണ്ട് തയ്യാറാക്കിയ കേക്കിന് 4 അടി ഉയരവും 54 കിലോ ഭാരവുമുണ്ട്. അമീര്‍ ഖാന്റെ രൂപത്തിന് തന്നെ 30 കിലോ ഭാരം വരും.

ചോക്ലേറ്റ്, സ്‌പോഞ്ച് ക്രഞ്ച്, ബെല്‍ജിയം ചോക്ലേറ്റ്, പഞ്ചസാര, കേക്കിന്റെ മറ്റ് ചേരുവകള്‍ എന്നിവയ്‌ക്കൊപ്പം മുകള്‍ ഭാഗത്ത് സ്വര്‍ണ്ണവും ഉള്‍പ്പെടുത്തി 26 ലക്ഷം രൂപയാണ് ചെലവ്.


Read More >>