പൂസായ കള്ളന്‍ പൊലീസിന്റെ ബൈക്ക് മോഷ്ടിച്ചു; തൊപ്പിയും തലയില്‍ വെച്ച് സഞ്ചാരം

കര്‍ണ്ണാടക ഹസനിലാണ് പൊലീസിനെ വെട്ടിലാക്കിയ മദ്യപാനിയുടെ ബൈക്ക് യാത്ര അരങ്ങേറിയത്.

പൂസായ കള്ളന്‍ പൊലീസിന്റെ ബൈക്ക് മോഷ്ടിച്ചു; തൊപ്പിയും തലയില്‍ വെച്ച് സഞ്ചാരം

ഇത് ഒരു പതിവ് മോഷണ കഥയല്ല. പൂസായ കള്ളന്‍മാരുടെ കഥ കുറേ കേട്ടിട്ടുണ്ടെങ്കിലും ഇത് അതിലും വ്യത്യസ്തമാണ്, അതെ ഇത് പൂസായ ഒരു കള്ലന്‍റെ കഥയാണ്. കര്‍ണാടകയിലാണ് സംഭവം. കള്ളടിച്ച് പൂസായ ഒരു കള്ളന്‍ പരിസരം മറന്ന് ഒരു മോഷണം നടത്തി. അതും പരസ്യമായി. മോഷ്ടിച്ചത് മറ്റൊന്നുമല്ല പൊലീസിന്‍റെ ബൈക്കാണ്, കൂടെ തൊപ്പിയും പൊക്കി. കര്‍ണ്ണാടകയിലെ ഹസന്‍ ജില്ലയില്‍ പൊലീസിനെ വെള്ളം കുടിപ്പിച്ച മദ്യപാനിയാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.


മദ്യപാനി ബൈക്കില്‍ കളിച്ചും ചിരിച്ചും യാത്ര ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒരു കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് പൊലീസ് മദ്യപനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More >>