കാരറ്റാണെന്ന് കരുതി കഴുത കാര്‍ തിന്നാന്‍ ശ്രമിച്ചു; വീഡിയോ വൈറല്‍

കഴുതയുടെ സമീപം കൊണ്ടുപോയി കാര്‍ പാര്‍ക്ക് ചെയ്ത കാറുടമയ്ക്ക് അര്‍ഹമായതാണ് ലഭിച്ചതെന്ന് കഴുതയുടെ ഉടമ പറഞ്ഞു.

കാരറ്റാണെന്ന് കരുതി കഴുത കാര്‍ തിന്നാന്‍ ശ്രമിച്ചു; വീഡിയോ വൈറല്‍

കാരറ്റാണെന്ന് തെറ്റിദ്ധരിച്ച് കഴുത കാര്‍ തിന്നാന്‍ ശ്രമിച്ചു. ജര്‍മനിയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ഓറഞ്ച് നിറത്തിലുള്ള ആഢംബര കാര്‍ കൂറ്റന്‍ കാരറ്റാണെന്ന് തെറ്റിദ്ധരിച്ചാകാം കഴുത തിന്നാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വേലിക്കിടയിലൂടെ തല നീട്ടി കഴുത കാറില്‍ കടിച്ചതിനെത്തുടര്‍ന്ന് കുറച്ചു ഭാഗത്തെ പെയിന്റ് നഷ്ടമാകുകയും കാര്‍ബര്‍ നിറത്തിലുള്ള ഫൈബര്‍ പീസ് കേടാകുകയും ചെയ്തു. മാര്‍ക്കസ് സഹാന്‍ എന്നയാള്‍ 220,000 പൗണ്ട് മുടക്കി വാങ്ങിയ കാറാണ് കഴുത കടിച്ചത്.

''ചക്രങ്ങളുള്ള കാരറ്റാണെന്ന് കരുതിയാകാം കഴുത കാറില്‍ കടിച്ചത്'' സഹാന്‍ പറഞ്ഞു. റിയര്‍വ്യൂ മീറ്ററിലൂടെ നോക്കുമ്പോഴാണ് കഴുത കാറില്‍ കടിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് സഹാന്‍ പറഞ്ഞു. കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ 5, 113 പൗണ്ട് ചെലവായതിനെത്തുടര്‍ന്ന് കഴുതയുടെ ഉടമയ്‌ക്കെതിരെ സഹാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ കഴുതയുടെ സമീപം കൊണ്ടുപോയി കാര്‍ പാര്‍ക്ക് ചെയ്ത സഹാന് അര്‍ഹമായതാണ് ലഭിച്ചതെന്ന് കഴുതയുടെ ഉടമ പറഞ്ഞു.

Story by