വിളക്കേന്തിയ യുവതിയെ അറിയുമോ; കൊളംബിയ പിക്ചേഴ്സിന്റെ പിന്നിലെ കഥ

അമേരിക്കൻ ഐക്യനാടുകളില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറിയ സ്റ്റാച്ച്യു ഒാഫ് ലിബർട്ടിക്ക് സമാനമാണ് കൊളംബിയ പിക്ചേഴ്സിന്റെ ലോ​ഗോയ്ക്കുള്ളത്.

വിളക്കേന്തിയ യുവതിയെ അറിയുമോ; കൊളംബിയ പിക്ചേഴ്സിന്റെ പിന്നിലെ കഥ

സിനിമയെ സ്നേഹിക്കുന്നയാളാണോ നിങ്ങൾ? ഹോളിവുഡിലെ ഏതൊക്കെ ചലച്ചിത്രനിർമ്മാണ കമ്പനികളാണ് നിങ്ങൾക്ക് പരിചിതമായിട്ടുള്ളത്? വാൽട്ട് ഡിസ്നി, പാരമൗണ്ട് പിക്ച്ചേഴ്സ്, വാർണർ ബ്രോസ് തുടങ്ങിയ കമ്പനികൾ ഇന്ന് ലോക സിനിമകളിൽ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്. എന്നാൽ ചലച്ചിത്ര നിർമ്മാണ കമ്പനികളുടെ ലോ​ഗോകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ലോ​ഗോയെ കുറിച്ച് അറിയാനുമുണ്ട് കാര്യങ്ങൾ. കൊളംബിയാ പിക്ചേഴ്സിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.

സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടേയും ഒരു പ്രതീകമായി മാറിയ സ്റ്റാച്ച്യു ഒാഫ് ലിബർട്ടിക്ക് സമാനമാണ് കൊളംബിയ പിക്ചേഴ്സിന്റെ ലോ​ഗോയ്ക്കുള്ളത്. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമാണ് പ്രതിമ. വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന റോമൻ അക്കത്തിൽ എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ റ്റബുല അൻസാത്തയുമായാണ് പ്രതിമ നിൽക്കുന്നത്.


വ്യക്തമായ കഥയാണ് കൊളംബിയ പിക്ചേഴിസിന്റെ ലോ​ഗോയ്ക്കുള്ളത്. ആദ്യം ഉന്നയിക്കുന്നത് ആ നിൽക്കുന്ന വനിത ആരെന്നാണ്. 1918 ജൂലെെ 18 ന് അമേരിക്കയിൽ സിബിസി എന്ന പേരിലാണ് കമ്പനി തുടങ്ങുന്നത്. ഹെൻറി കോൺ, ജാക്ക് കോൺ, ജോയി ബാന്റിറ്റ് തുടങ്ങിയവരാണ് സ്ഥാപകർ. കുറച്ച് വർഷങ്ങൾക്ക് ശേഷം 1924 ൽ കമ്പനി കൊളംബിയ പിക്ചേഴ്സ് എന്നായി. ആദ്യമായി കമ്പനിക്ക് ലോ​ഗോയും പ്രകാശനം ചെയ്തു. റോമൻ വനിതാ പോരാളിയുടെ ചിത്രമായിരുന്നു ആദ്യമായി ലോ​ഗോയ്ക്ക് വേണ്ടി ഉപയോ​ഗിച്ചത്. ശേഷം 1928 മുതൽ വിളക്കേന്തിയ വനിത അമേരിക്കൻ പതാക ശരീരത്തിൽ ചേർത്തുകൊണ്ട് നിൽക്കുന്ന ലോ​ഗോ കൊണ്ടുവന്നു. എന്നാൽ അത്ര സ്വീകര്യത ഈ ലോ​ഗോയിൽ നിന്നും കിട്ടിയിരുന്നില്ല.


1992 ലാണ് വൻ സ്വീകാര്യത കിട്ടിയ ലോ​ഗോയുടെ പിറവി. ഇരുപത്തിരണ്ട് കാരിയായ ജെന്നിഫർ ജോസഫ് എന്ന മോഡലിനെ നിർത്തി ചിത്രകാരൻ മെെക്കിൾ ഡീസ് പകർത്തിയ ചിത്രമാണ് അന്ന് തൊട്ട് കൊളംബിയയുടെ പ്രധാന മുഖമുദ്ര. വിളക്കേന്തിയ ജെന്നിഫർ ഇടതുകെെയിൽ നീല തുണി ചേർത്ത് പിടിച്ച് നിൽക്കുന്നത്. മോഡൽ ജെന്നിഫറിന്റെ ആദ്യ മോഡലിങ് അയിരുന്നു അത്. പിന്നീട് പരസ്യങ്ങ‍ൾക്കോ മറ്റ് ചിത്രങ്ങലിലോ ഇവർ‌ അഭിനയിച്ചിട്ടില്ല.പക്ഷെ, വർഷങ്ങളായി ലോക സിനിമ പ്രേമികൾ ആദ്യം കാണുന്നത് ഈ ജെന്നിഫറിനെ തന്നെയാണ്.


Read More >>