ആർമിയുടെ നിസ്സാന്‍ ജോങ്ക സ്വന്തമാക്കി എം എസ് ധോണി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് ക്രിക്കറ്റിനോടെന്ന പോലെ തന്നെ വാഹനങ്ങളോടും വലിയ ഹരമാണ്. ചെറുതും വലുതുമായ നിരവധി...

ആർമിയുടെ നിസ്സാന്‍ ജോങ്ക സ്വന്തമാക്കി എം എസ് ധോണി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് ക്രിക്കറ്റിനോടെന്ന പോലെ തന്നെ വാഹനങ്ങളോടും വലിയ ഹരമാണ്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ധോണിയുടെ ഗാരേജിലുണ്ട്. ഇക്കൂട്ടത്തിലേക്കെത്തിയ പുതിയ അതിഥിയാണ് നിസാന്‍ ജോങ്ക എസ്.യു.വി. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ജോങ്കയാണ് ധോനി സ്വന്തമാക്കിയത്.

ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോണി പഞ്ചാബില്‍ നിന്നാണ് ഈ സൈനിക വാഹനം സ്വന്തമാക്കിയത്. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക സ്വന്തം നാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഹിറ്റാണ്.

സെപ്റ്റംബറില്‍ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്ക് മോഡലും ധോണി സ്വന്തമാക്കിയിരുന്നു. ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ തുടങ്ങിയ കാറുകളും കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ ഇരുചക്ര മോഡലുകളും ധോണിയുടെ വലിയ വാഹന ശേഖരത്തിലെ അംഗങ്ങളാണ്.


Read More >>