ജെ എഫ് ഡബ്‌ളിയു മാഗസിന്റെ കവര്‍ഗേളായി തെന്നിന്ത്യന്‍ താരസുന്ദരി രമ്യാ കൃഷ്ണന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌

ഫോട്ടോഷൂട്ട് വീഡിയോയില്‍ ബാഹുബലി സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും രമ്യാ കൃഷ്ണന്‍ പറയുന്നുണ്ട്. രമ്യാ കൃഷ്ണന്റെ ഏറ്റവും പുതിയ അഭിമുഖവും മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജെ എഫ് ഡബ്‌ളിയു മാഗസിന്റെ കവര്‍ഗേളായി  തെന്നിന്ത്യന്‍ താരസുന്ദരി രമ്യാ കൃഷ്ണന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌

തെന്നിന്ത്യന്‍ താരസുന്ദരി രമ്യാ കൃഷ്ണന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് യൂട്യൂബില്‍ വൈറലാകുന്നു. ജെഎഫ്ഡബ്‌ളിയു മാഗസിന്റെ കവര്‍ഗേള്‍ ആകാന്‍ വേണ്ടിയായിരുന്നു രമ്യയുടെ ഈ ഫോട്ടോഷൂട്ട്. നായകനെ വെല്ലുന്ന പ്രകടനമാണ് പല സിനിമകളിലും രമ്യാ കൃഷ്ണന്‍ കാഴ്ച വച്ചിട്ടുള്ളത്. പടയപ്പയിലെ നീലാംബരിയും ബാഹുബലി സീരീസിലെ രാജമാതാ ശിവകാമിയും അതിന് മികച്ച ഉദാഹരണങ്ങളാണ്.

ചരിത്രം സൃഷ്ടിച്ച ബാഹുബലി എന്ന രാജമൗലി സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് രമ്യാ കൃഷ്ണന്റെ ശിവകാമി ആയിരുന്നു. മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജമാതാ ശിവകാമി രമ്യാ കൃഷ്ണന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.ഫോട്ടോഷൂട്ട് വീഡിയോയില്‍ ബാഹുബലി സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും രമ്യാ കൃഷ്ണന്‍ പറയുന്നുണ്ട്. രമ്യാ കൃഷ്ണന്റെ ഏറ്റവും പുതിയ അഭിമുഖവും മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Read More >>