അമല്‍ നീരദ് -ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദര്‍ തീയേറ്ററുകളില്‍ തകര്‍ക്കുമ്പോള്‍ അതിലേറെ ആവേശമായി ആരാധകര്‍ കാത്തിരുന്ന ദുല്‍ഖര്‍സല്‍മാന്‍ അമല്‍ നീരദ് ചിത്രം സി ഐ എ കൊമ്രഡ് ഇന്‍ അമേരിക്കയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

അമല്‍ നീരദ് -ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദര്‍ തീയേറ്ററുകളിലെത്തിയ ദിവസം തന്നെ ദുല്‍ഖര്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി എന്ന പ്രത്യേകതയും ഉണ്ട്. സുജിത്ത് ശങ്കറിനോട് കിടിലന്‍ ഡയലോഗ് പറഞ്ഞ് കോളേജിലുടെ മുണ്ടു മടക്കികുത്തി പോകുന്ന ദുല്‍ഖറിനെയാണ് ടീസറില്‍ കാണിക്കുന്നത്.


അമേരിക്കയില്‍ എത്തുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് ഈ ചിത്രം. ഛായാഗ്രഹകന്‍ സി കെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ക്കറിന്റെ നായികയായി എത്തുന്നത്. സൗബിന്‍, ദിലീഷ് പോത്തന്‍ ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്റെതായിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‌സിന്റെ നാലാമത് ചിത്രമാണിത്. മെയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും.