തരംഗമായി 'ക്രിസ്‌തുമസ്‌ മാറിടങ്ങൾ'

ക്രിസ്‌തുമസ്‌ രാത്രികളിൽ മാറിടങ്ങൾ അലങ്കരിച്ച് ഏവർക്കും ക്രിസ്‌തുമസ്‌ ആശംസകളും സമ്മാനങ്ങളും നൽകി ക്രിസ്‌തുമസ്‌ ആഘോഷിക്കുന്ന ആളുകളുടെ എണ്ണം വർഷം കഴിയുംതോറും വർധിച്ചു വരുകയാണ്. ക്രിസ്‌തുമസ്‌ മാറിടങ്ങൾ എന്ന ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.

തരംഗമായി ക്രിസ്‌തുമസ്‌ മാറിടങ്ങൾ

ലോകം മുഴുവനും ക്രിസ്തുമസിന്റെ വരവേൽക്കാൻ ഒരുങ്ങുകയാണ്. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ അതിശൈത്യമായതിനാൽ പാശ്ചാത്യ രാജ്യങ്ങളിലടക്കം എല്ലാവരും സ്വെറ്റർ അല്ലെങ്കിൽ തണുപ്പിനെ പ്രതിരോധിക്കുന്നതിനായി വസ്ത്രങ്ങൾ അണിയുന്നു. എന്നാൽ പാർട്ടികളിൽ പങ്കെടുക്കുന്നതിന് സ്വെറ്റർ ധരിക്കുന്നത് സുഖകരമല്ലാത്തതിനാൽ ഒരു പുതിയ രീതിയിൽ ക്രിസ്‌തുമസ്‌ ആഘോഷിക്കുകയാണ് ചില പുരുഷന്‍മാരും സ്ത്രീകളും.

ധരിച്ച സ്വെറ്ററിൽ ദ്വാരം ഉണ്ടാക്കുകയും അതുവഴി ഒരു ഒരു മാറിടം പുറത്തിടുകയും അതിൽ ക്രിസ്‌തുമസ്സുമായി ബന്ധപ്പെട്ട കലാമാനിന്റെ ചിത്രം ഒരുക്കുക എന്നതാണ് ക്രിസ്‌തുമസ്‌ മാറിടത്തിന്റെ ലക്ഷ്യം. ഇത് വഴി പാർട്ടികളിൽ വ്യത്യസ്തമായി പങ്കെടുക്കാൻ സാധിക്കുമെന്നാണ് ക്രിസ്‌തുമസ്‌ മാറിടം ഒരുക്കുന്ന ആളുകൾ കരുതുന്നത്.

#christmasinflorida #reindeerboob #Why?

A post shared by Syed (@syedmeanshappy) on


തിളങ്ങുന്ന വർണ്ണക്കടലാസുകളാൽ മാറിടം മറച്ച് കലാമന്റെ കൊമ്പുകൾ മാറിടത്തിൽ ഒട്ടിച്ചു നിൽക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്തുമസ് മാറിടം എന്ന ആശയത്തെ സമൂഹ മാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ക്രിസ്‌തുമസ്‌ മാറിടങ്ങൾ പ്രചാരത്തിലിരിക്കുന്ന സമയത്ത് അത് പെട്ടന്നുതന്നെ ലോകത്തുനിന്നും അപ്രത്യക്ഷമാകുമെന്നായിരുന്നു ആളുകൾ കരുതിയിരുന്നത് എന്നാൽ പൂർവാധികം ശക്തമായി ആ ആശയം തിരിച്ചു വരുകയായിരുന്നു.

ക്രിസ്‌തുമസ്‌ രാത്രികളിൽ മാറിടങ്ങൾ അലങ്കരിച്ച് ഏവർക്കും ക്രിസ്‌തുമസ്‌ ആശംസകളും സമ്മാനങ്ങളും നൽകി ക്രിസ്‌തുമസ്‌ ആഘോഷിക്കുന്ന ആളുകളുടെ എണ്ണം വർഷം കഴിയുംതോറും വർധിച്ചു വരികയാണ്‌. ക്രിസ്‌തുമസ്‌ മാറിടങ്ങൾ എന്ന ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ക്രിസ്‌തുമസ്‌ മാറിടത്തെ അനുകൂലിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും മാധ്യമങ്ങളിൽ ഹാഷ്ടാഗ് വെച്ച് പോസ്റ്റുചെയ്യുന്നത് നിർത്തണം എന്ന വാദവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു

Read More >>