പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ വേശ്യകളാണെന്ന് ക്രൈസ്തവ പുരോഹിതന്റെ വിവാദ പ്രസംഗം

ഹിസ്റ്റീരിയ ബാധിച്ചതുപോലെ കാണപ്പെടുന്ന വൈദികന്‍ 'പ്രേമിച്ച് നടക്കുന്ന പെണ്‍കുട്ടികളുണ്ടെങ്കില്‍ അറിയുക, നിങ്ങള്‍ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്' എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. 'പ്രേമിച്ച് തുടങ്ങുന്ന ചെറുക്കനെയോര്‍ത്ത് നീ അഭിമാനം കൊള്ളും. ഇപ്പോള്‍ തിളച്ചിരിക്കുന്ന പ്രായമാണ്. ഈ തെളപ്പ് കുറച്ച് കഴിയുമ്പോള്‍ അങ്ങ് പോകും. അപ്പോള്‍ നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. നിന്നെ ആരും സ്‌നേഹിക്കാനുണ്ടാകില്ല'

പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ വേശ്യകളാണെന്ന് ക്രൈസ്തവ പുരോഹിതന്റെ വിവാദ പ്രസംഗം

പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ വേശ്യകളാണെന്ന വിവാദ പ്രസ്താവനയുമായി ക്രൈസ്തവ പുരോഹിതന്‍. കാനം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്ന സ്‌ക്രോളില്‍ പുറഞ്ഞിറങ്ങിയ വീഡിയോയിലാണ് വൈദികന്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹിസ്റ്റീരിയ ബാധിച്ചതുപോലെ കാണപ്പെടുന്ന വൈദികന്‍ 'പ്രേമിച്ച് നടക്കുന്ന പെണ്‍കുട്ടികളുണ്ടെങ്കില്‍ അറിയുക, നിങ്ങള്‍ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്' എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. 'പ്രേമിച്ച് തുടങ്ങുന്ന ചെറുക്കനെയോര്‍ത്ത് നീ അഭിമാനം കൊള്ളും. ഇപ്പോള്‍ തിളച്ചിരിക്കുന്ന പ്രായമാണ്. ഈ തെളപ്പ് കുറച്ച് കഴിയുമ്പോള്‍ അങ്ങ് പോകും. അപ്പോള്‍ നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. നിന്നെ ആരും സ്‌നേഹിക്കാനുണ്ടാകില്ല. നിനക്ക് വേശ്യയെന്ന പേരു കിട്ടും' വൈദികന്‍ പറയുന്നു.


'അപ്പന്റെയും അമ്മയുടേയും സഹോദരങ്ങളുടേയും വൈദികരുടേയും സഭയുടേയും എല്ലാവരുടേയും ശാപം കിട്ടു'മെന്ന് പറയുന്ന ഇയാള്‍ പ്രേമം എന്നാല്‍ കാമം മാത്രമാണ്, അത് വെറും വികാരമാണെന്നും പറയുന്നു. 'ഇവരെയെല്ലാം വിഷമിപ്പിച്ച് നീ നേടി എടുക്കുന്ന വിവാബന്ധം പൊട്ടിത്തകര്‍ന്നു പോകും. പ്രേമമെന്ന വൈകാരികതയില്‍ ഒത്തിരിപ്പേര്‍ വീണു പോകുന്നുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച് പോയ സ്ത്രീകളെല്ലാം കൈക്കുഞ്ഞുങ്ങളുമായി തിരിച്ച് വീട്ടില്‍ വരാറുണ്ടെന്ന് ഇയാള്‍ സാമാന്യവല്‍ക്കരിച്ച് പറയുന്നുണ്ട്. വിവാഹം നടത്താന്‍ സഹായിച്ചതിന് ഭര്‍ത്താക്കന്‍മാര്‍ ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ കൂട്ടുകാര്‍ക്ക് 'ഇട്ട് കൊടുക്കുന്ന'തായും ഇയാള്‍ പറയുന്നുണ്ട്.

Read More >>