'സ്വര്‍ഗത്തില്‍ വലിയ ഓസ്തി പിടിച്ച് ബിഷപ്പുമാര്‍ കുര്‍ബാന ചൊല്ലുന്നതിന് സാക്ഷിയായി'; ജെയിംസ് അച്ചന്റെ 'സ്വര്‍ഗാനുഭവം' ഇങ്ങനെ

''ഓ സ്വര്‍ഗത്തില്‍ ചെന്നപ്പോഴത്തെ കുര്‍ബാന ഭയങ്കരമായിരുന്നു. എല്ലാ മെത്രാന്‍മാരും ബിഷപ്പുമാരും റീത്ത്‌ഭേദമന്യേ ഒരു ഓസ്തിയില്‍ പിടിച്ചിരിക്കുകയാണ്. ആ ഓസ്തിയുടെ ഒരു വലിപ്പം...അതിന്റെ വലിപ്പം പറഞ്ഞാല്‍ എന്റെ പൊന്നു തമ്പുരാനേ എനിക്ക് പറയാന്‍ പറ്റില്ല. എല്ലാവരും അതില്‍ പിടിച്ചിട്ടുണ്ട്. വലിയൊരു കാഴ്ചയായിരുന്നു അത്''

സ്വര്‍ഗത്തില്‍ വലിയ ഓസ്തി പിടിച്ച് ബിഷപ്പുമാര്‍ കുര്‍ബാന ചൊല്ലുന്നതിന് സാക്ഷിയായി; ജെയിംസ് അച്ചന്റെ സ്വര്‍ഗാനുഭവം ഇങ്ങനെ

സ്വര്‍ഗവും നരകവുമൊക്കെ ഉണ്ടോയെന്ന് ഇപ്പോഴും തര്‍ക്കം തുടരുമ്പോഴും സ്വര്‍ഗത്തില്‍ നേരിട്ട് പോയെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തുവരാറുണ്ട്. സ്വര്‍ഗത്തില്‍ പോയി 'യേശു അപ്പച്ചനെ' കണ്ടതായി അവകാശപ്പെട്ട് ഷാരോണ്‍ എന്ന യുവതി രംഗത്തുവന്നത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 'സ്വര്‍ഗത്തില്‍ പോയവരുടെ' പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് ഫാ. ജെയിംസ് മഞ്ഞാക്കലാണ്. സുവിശേഷ പരിപാടിക്കിടെയാണ് അച്ചന്‍ സ്വര്‍ഗത്തിലെത്തി കുര്‍ബാന കണ്ട 'അനുഭവം' വിശ്വാസികളുമായി പങ്കുവയ്ക്കുന്നത്.

'സ്വര്‍ഗം കണ്ടു, മാതാവിനെ കണ്ടു, യൗസേപ്പിതാവിനെ കണ്ടു, പുണ്യവാളന്‍മാരെ കണ്ടു' എന്ന് തുടങ്ങുന്ന പ്രസംഗത്തിലാണ് കുറേയധികം ബിഷപ്പുമാര്‍ ചേര്‍ന്ന് കുര്‍ബാന നടത്തുന്നതായി അച്ചന്‍ പറയുന്നത്. 'ഓ സ്വര്‍ഗത്തില്‍ ചെന്നപ്പോഴത്തെ കുര്‍ബാന ഭയങ്കരമായിരുന്നു. എല്ലാ മെത്രാന്‍മാരും ബിഷപ്പുമാരും റീത്ത്‌ഭേദമന്യേ ഒരു ഓസ്തിയില്‍ പിടിച്ചിരിക്കുകയാണ്. ആ ഓസ്തിയുടെ ഒരു വലിപ്പം...അതിന്റെ വലിപ്പം പറഞ്ഞാല്‍ എന്റെ പൊന്നു തമ്പുരാനേ എനിക്ക് പറയാന്‍ പറ്റില്ല. എല്ലാവരും അതില്‍ പിടിച്ചിട്ടുണ്ട്. വലിയൊരു കാഴ്ചയായിരുന്നു അത്. അവിടെ എല്ലാവരും കൈയടിക്കുന്നു. ഡാന്‍സ് കളിക്കുന്നു. അപ്പോള്‍ ഞാനോര്‍ത്തു എന്റെ ദൈവമേ ഈ കരിസ്മാറ്റിക് പ്രസ്ഥാനം എന്നാല്‍ സ്വര്‍ഗത്തില്‍ ആളുകളെ എത്തിക്കുന്ന പ്രസ്ഥാനമാണല്ലോ' ജയിംസച്ചന്‍ പറയുന്നു. 'അനുഭവസാക്ഷ്യം' ശ്രദ്ധയോടെ കേട്ടിരിക്കുന്ന വിശ്വാസികള്‍ ഹല്ലേലുയ്യ വിളിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.


Read More >>