വലിയ മാറിടമുള്ള സ്ത്രീകള്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ചൈനീസ് റെസ്റ്റോറന്റ്

കപ്പ് സൈസ് അനുസരിച്ച് ലഭ്യമാകുന്ന ഡിസ്‌കൗണ്ട് റെസ്‌റ്റോന്റിന് മുന്നിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. വ്യത്യസ്ത മാറിട വലിപ്പമുള്ള സ്ത്രീകളുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്‌കൗണ്ട് ബോര്‍ഡ്

വലിയ മാറിടമുള്ള സ്ത്രീകള്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ചൈനീസ് റെസ്റ്റോറന്റ്

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലോകമെങ്ങും വിവിധ തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു റെസ്റ്റോറന്റ് പ്രഖ്യാപിച്ച ഡിസ്‌കൗണ്ട് ഓഫര്‍ കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍ വെയ്ക്കും. മാറിടത്തിന്റെ വലിപ്പം അനുസരിച്ചാണ് റെസ്റ്റോറന്റ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. വലിയ മാറിടങ്ങളുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ടാണ് റെസ്റ്റോറന്റ് പ്രഖ്യാപിച്ചത്. മാറിടത്തിന്റെ വലിപ്പം കുറയുന്നതനുസരിച്ച് ഡിസ്‌കൗണ്ടും കുറഞ്ഞുവരും. കപ്പ് സൈസ് അനുസരിച്ച് ലഭ്യമാകുന്ന ഡിസ്‌കൗണ്ട് റെസ്‌റ്റോന്റിന് മുന്നിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

വ്യത്യസ്ത മാറിട വലിപ്പമുള്ള സ്ത്രീകളുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്‌കൗണ്ട് ബോര്‍ഡ്. 'നഗരം മുഴുവന്‍ മാറിടങ്ങള്‍ തേടുന്നു' എന്ന ക്യാപ്ഷനും പരസ്യത്തിലുണ്ട്. യുവാന്‍ പ്രവിശ്യയിലെ റെസ്റ്റോറന്റാണ് കഴിഞ്ഞ ദിവസം വിചിത്രമായ ഡിസ്‌കൗണ്ടുമായി രംഗത്തുവന്നത്. എന്നാല്‍ റെസ്റ്റോറന്റിന്റെ 'കടന്നകൈ' പരസ്യത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് റെസ്റ്റോറന്റ് അധികൃതര്‍ പരസ്യബോര്‍ഡ് നീക്കം ചെയ്തു. അതേസമയം പരസ്യത്തിന്റെ ഫലമായി 20 ശതമാനം ഉപഭോക്താക്കള്‍ വര്‍ധിച്ചതായി റെസ്റ്റോറന്റ് മാനേജര്‍ അവകാശപ്പെട്ടു.


Image TitleStory by
Read More >>