'ചുംബനസമര'ത്തിനു ശേഷം ചിന്തയുടെ പുസ്തകം: ഇത്തവണ ചങ്കിലെ ചൈന

ചിന്നക്കടയില്‍ നിന്നും ചൈനയിലേയ്ക്കുള്ള ദൂരം ചങ്ക് നിറയ്ക്കുന്ന ഓര്‍മകളുടേതു കൂടിയാണെന്നും ചിന്ത പറയുന്നു

ചുംബനസമരത്തിനു ശേഷം ചിന്തയുടെ പുസ്തകം: ഇത്തവണ ചങ്കിലെ ചൈന

യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പുതിയ പുസ്തകം വരുന്നു- ചങ്കിലെ ചൈന. 2016 ആ​ഗസ്റ്റില്‍ ചൈനീസ് അന്താരാഷ്ട്ര വകുപ്പിന്റെ ക്ഷണമനുസരിച്ച് നടത്തിയ സന്ദര്‍ശനത്തിലെ വിവരങ്ങളാണ് പുസ്തകത്തില്‍. സന്ദര്‍ശനം നടത്തിയ 15 അംഗ സംഘത്തിലെ അംഗമായിരുന്നു ചിന്ത.യാത്രാ വിവരണം എന്നതിനപ്പുറം ചൈനയുടെ രാഷ്ട്രീയത്തിലേയ്ക്കും ചരിത്രത്തിലേയ്ക്കും നിത്യജീവിതത്തിന്റെ അടരുകളിലേയ്ക്കും നടത്തിയ മാനസിക സഞ്ചാരമാണ് പുസ്തകമെന്നും ചിന്നക്കടയില്‍ നിന്നും ചൈനയിലേയ്ക്കുള്ള ദൂരം ചങ്ക് നിറയ്ക്കുന്ന ഓര്‍മകളുടേതു കൂടിയാണെന്നും ചിന്ത പറയുന്നു.

കെ എന്‍ ബാലഗോപാല്‍ നയിച്ച പ്രതിനിധി സംഭയിലെ അംഗമെന്ന നിലയിലായിരുന്നു സന്ദര്‍ശനം. ചിന്ത ബുക്‌സാണ് ചിന്തയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചുംബന സമരം ഇടതുപക്ഷം എന്ന പുസ്തകത്തിനു ശേഷമുള്ള ചങ്കിലെ ചൈന വൈകാതെ പ്രകാശനം ചെയ്യപ്പെടും.

Read More >>