റാംപിൽ ശരിക്കും 'ക്യാറ്റ് വാക്ക്'; മോഡലുകൾക്കൊപ്പം 'അതിക്രമിച്ചു' കയറിയ പൂച്ചയുടെ വീഡിയോ വൈറൽ

ഷോ തുടങ്ങിയപ്പോള്‍ മുതൽ ഈ അതിഥിയും അപ്രതീക്ഷിതമായി റാംപിൽ എത്തി.

റാംപിൽ ശരിക്കും ക്യാറ്റ് വാക്ക്; മോഡലുകൾക്കൊപ്പം അതിക്രമിച്ചു കയറിയ പൂച്ചയുടെ വീഡിയോ വൈറൽ

ഫാഷൻ റാംപിൽ പൂച്ചയുടെ യാഥാർത്ഥ 'ക്യാറ്റ് വാക്ക്'. മോഡലുകൾക്കൊപ്പം ക്യാറ്റ് വാക്ക് നടത്തുന്ന പൂച്ചയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. തുർക്കിയിലാണ് ഈ കൗതുകകരമായ ക്യാറ്റ് വാക്ക് നടന്നത്.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഫാഷന്‍ ഷോയിലാണ് മോഡലുകൾക്കൊപ്പം ഒരു പൂച്ചയും ക്യാറ്റ് വാക്ക് നടത്തിയത്. ഷോ തുടങ്ങിയപ്പോള്‍ മുതൽ ഈ അതിഥിയും അപ്രതീക്ഷിതമായി റാംപിൽ എത്തി.

റാംപില്‍ മോഡലുകള്‍ നടക്കുമ്പോള്‍ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയില്‍ തന്റെ ദേഹവും നക്കിത്തുടച്ച് ഇരിപ്പായി കക്ഷി. പിന്നീട് മോഡലിനെ പോലെ സ്റ്റൈലായി വാക്കും ചെയ്തു. ഇടയ്ക്ക് മോഡലുകളെ തൊടാനും കളിക്കാനും ശ്രമിക്കുന്നുണ്ട്.


View this post on Instagram

Ahahahahahah #catwalk #real #vakkoesmod

A post shared by H (@hknylcn) on


Read More >>