കാരറ്റിനെ വെറുതെ തിന്നു തീര്‍ക്കുന്നവരേ...അടിപൊളി പാട്ട് പാടാനും ഇനി കാരറ്റ് റെഡി

ബസ്ഫീഡ് നിഫ്റ്റിയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം 286,699 പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.

കാരറ്റിനെ വെറുതെ തിന്നു തീര്‍ക്കുന്നവരേ...അടിപൊളി പാട്ട് പാടാനും ഇനി കാരറ്റ് റെഡി

നമ്മുടെ പച്ചക്കറികളിലെ പ്രധാനിയായ കാരറ്റിനെ വെറുതെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ അത് നിര്‍ത്താന്‍ വൈകേണ്ടതില്ലെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരറ്റ് കൊണ്ട് ഇപ്പോള്‍ സംഗീതോപകരണവും ഉണ്ടാക്കി വിജയമായതോടെയാണിത്. കാരറ്റ് ശ്രദ്ധയോടെ ചെത്തി തുളകളിട്ട് ഓടക്കുഴലിനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ സംഗീതോപകരണം ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബസ്ഫീഡ് നിഫ്റ്റിയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം 286,699 പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.


Read More >>