"ട്രംപുമായുള്ള ആ രാത്രി" അമേരിക്കൻ പോൺഫിലിം നായികയുടെ പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും

ട്രംപിന്റെ അവയവത്തെ കൂണിന്റെ ആകൃതിയിലുള്ള അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോഡ് സ്റ്റൂളിനോടാണ് ദാനിയേല്‍സ് പുസ്തകത്തില്‍ ഉപമിക്കുന്നത് എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്

ട്രംപുമായുള്ള ആ രാത്രി അമേരിക്കൻ പോൺഫിലിം നായികയുടെ പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും

അമേരിക്കയിലെ പോൺസ്റ്റാർ സ്റ്റോർമി ദാനിയേൽസിന്റെ ഏറെ വിവാദമുയർത്തിയ പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തന്റെ രതി അനുഭവങ്ങൾ പങ്കു വെക്കുന്നതിനാലാണ് ഈ പുസ്തകം വിവാദങ്ങൾക്ക് കാരണമായിരുന്നത്.

ട്രംപുമായുള്ള ലൈംഗിക ബന്ധത്തെകുറിച്ചുള്ള വിവരണവും അവയവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും വരെ പുസ്തകത്തിലുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപുമായുള്ള കിടപ്പറബന്ധം തൃപ്തി നല്‍കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ തിടുക്കമാണെന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

2006 ൽ നവേഡയിൽ വെച്ച് ആദ്യമായി കണ്ടത് മുതലുള്ള അനുഭവങ്ങൾ പുസ്തകത്തിലുണ്ട്

"നവേഡയില്‍ വെച്ച് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പിന്നാലെ ആയിരുന്നു താനും ഡൊണാല്‍ഡ് ട്രംപും കണ്ടത്. കിടപ്പറയിലേക്ക് കടക്കും മുമ്പ് ഭാര്യയുടെ ചിത്രം ട്രംപ് മെലാനിയെ കാണിച്ചു. വിവാഹിതന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്നോടൊപ്പം കഴിഞ്ഞാല്‍ ഭാര്യ ഭാര്യ എന്തു വിചാരിക്കും എന്ന ചോദ്യത്തിന് അത് കാര്യമാക്കേണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. അത് വല്യ കാര്യമല്ലെന്നും ഞങ്ങള്‍ വെവ്വേറെ മുറിയിലാണ് കിടക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതിന് ശേഷം മറ്റൊരു ഫോട്ടോ തിടുക്കത്തില്‍ എടുത്ത് മകനെക്കണ്ടോ എന്ന് പറഞ്ഞ് കാട്ടി. നാലുമാസം പ്രായമുള്ള മകന്‍ ബാരനെ എടുത്തുകൊണ്ട് മെലാനിയ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കിടക്കും മുമ്പായി തന്‍റെ ജോലിയെക്കുറിച്ചും നീലച്ചിത്രരംഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. സീനിന് എത്ര രൂപ പ്രതിഫലം കിട്ടുമെന്നും മറ്റും ചോദിച്ചു"- പുസ്തകത്തിൽ പറയുന്നു

ട്രംപിന്റെ അവയവത്തെ കൂണിന്റെ ആകൃതിയിലുള്ള അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോഡ് സ്റ്റൂളിനോടാണ് ദാനിയേല്‍സ് പുസ്തകത്തില്‍ ഉപമിക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് 2007 ല്‍ ട്രംപിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഹിലാരി ക്‌ളിന്റണുമായുള്ള ഒരു ഫോണ്‍കോളിലായിരുന്നെന്നും ദാനിയേല്‍സ് ഓർക്കുന്നു

Read More >>