മ്യൂസിക്ക് വിത്ത് ബോഡി മസിൽസ്; വേദിയിൽ കല്യാണച്ചെക്കന്റെ ബോഡി ഷോ

ഇതൊക്കെ കണ്ട് കൗതുകത്തോടെ ചിരിച്ചു കൊണ്ട്‌ വധു അരികിൽ നിൽക്കുന്നതും വീഡിയോയിൽ കാണാം.

മ്യൂസിക്ക് വിത്ത് ബോഡി മസിൽസ്; വേദിയിൽ കല്യാണച്ചെക്കന്റെ ബോഡി ഷോ

വിവാഹങ്ങൾ ആഘോഷമാണ്. പ്രത്യേകിച്ചും ന്യൂ ജനറേഷൻ വിവാഹങ്ങൾ 'കിടു'വാണ്. വ്യത്യസ്തമായ രീതിയിൽ വിവാഹം നടത്തുക എന്നതാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഒരു വലിയ പ്രതിസന്ധി. ചങ്ങാതിമാർക്ക് യൂണിഫോം തയ്പ്പിച്ചും വെള്ളത്തിലും ആകാശത്തിലും വെച്ചൊക്കെ കെട്ട് നടത്തിയും ന്യൂ ജനറേഷൻ വിവാഹങ്ങൾ പൊടിപൊടിക്കുകയാണ്. പക്ഷേ, ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു വിവാഹവാർത്തയാണിത്. വിവാഹവേദിയിൽ കല്യാണച്ചെക്കൻ കോട്ടും ഷർട്ടുമൂരി ശരീരപ്രദർശനം നടത്തുന്നതാണ് ഇവിടുത്തെ വിശേഷം.

വിവാഹവേദിയിൽ വെച്ചുള്ള കല്യാണച്ചെക്കന്റെ ബോഡി ഷോയുടെ വീഡിയോ ഫേസ്‌ബുക്കിൽ വൈറലാവുകയാണ്. അത് ആരുടെ കല്യാണമാണെന്നോ എവിടെയാണ് സംഭവം നടന്നതെന്നോ ഉറപ്പില്ലെങ്കിലും വളരെ വ്യത്യസ്തമായ ഈ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കെട്ടു കഴിഞ്ഞ് വേദിയിൽ ഫോട്ടോസെഷനു വേണ്ടി വധുവിനൊപ്പം ഇരിക്കുന്ന സുമുഖനായ വരനു നേർക്ക് വെള്ള ഷർട്ടും ഇളം നീല മുണ്ടുമണിഞ്ഞ അയാളുടെ സുഹൃത്തുക്കൾ എത്തുന്നു. പത്ത് പേരോളം വരുന്ന ഈ സുഹൃത്തുക്കൾ പയ്യന്റെ കോട്ടും ഷർട്ടുമൂരാൻ സഹായിക്കുന്നു. അലങ്കാരത്തിന് ഒരു കൂളിങ് ഗ്ലാസ്സും അയാൾക്ക് സുഹൃത്തുക്കൾ വെച്ച് കൊടുക്കുന്നു. പിന്നെ കാണുന്നത് ചെക്കന്റെ പല തരത്തിലുള്ള ശരീരപ്രദർശനമാണ്. ഇതൊക്കെ കണ്ട് കൗതുകത്തോടെ ചിരിച്ചു കൊണ്ട്‌ വധു അരികിൽ നിൽക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാം:


Read More >>