ഒരു പരസ്യത്തിനു എന്തെല്ലാം പറയാന്‍ കഴിയും?

പ്രതിസന്ധിയെ അതിജീവിക്കുന്ന സ്ത്രീയായി സ്ക്രീനില്‍ എത്തുന്നത് ഭാവനയാണ്.

ഒരു പരസ്യത്തിനു എന്തെല്ലാം പറയാന്‍ കഴിയും?

ഒരു പരസ്യത്തിനു എന്തെല്ലാം പറയാന്‍ കഴിയും? ഈസ്റ്റ്‌ ടീയുടെ പുതിയ പരസ്യമാണ് ഇപ്പോള്‍ ഈ ചോദ്യം ചര്‍ച്ചയികളിലേക്ക് കൊണ്ടുവരുന്നത്.

'വനിതകളുടെ ലോകത്ത് ഇത് മാറ്റത്തിന്റെ കാലം . പ്രതിബന്ധങ്ങളിലും പുഞ്ചിരി മായാതെ മുന്നോട്ടുള്ള പുതിയ വഴികൾ തേടുന്ന ആ നിശ്ചയദാർഢ്യത്തെ ഈസ്റ്റീ പ്രണമിക്കുന്നു' എന്ന ആമുഖത്തോടെയാണ് കമ്പനി പുതിയ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിസന്ധിയെ അതിജീവിക്കുന്ന സ്ത്രീയായി സ്ക്രീനില്‍ എത്തുന്നത് ഭാവനയാണ്.

ജീവിതത്തിന് കടുപ്പമേറുമ്പോഴാണ് നമ്മള്‍ നമ്മുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നതെന്നു തുടങ്ങുന്ന പരസ്യവാചകം പ്രതിസന്ധിയിലും പുഞ്ചിരിക്കാന്‍ കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുന്നണ്ട്.

നല്ല പ്രതികരണമാണ് ഈ പരസ്യത്തിന് പൊതുവേ ലഭിക്കുന്നത്. അധികം ശബ്ദകോലാഹലങ്ങളും വികാരാധീനവുമല്ലാത്ത പരസ്യത്തില്‍ മിതത്വത്തോടെ അഭിനയിച്ച ഭാവനയ്ക്കു പിന്തുണ ഈ പരസ്യം നേടി കൊടുക്കുന്നുണ്ട്.

ഭാവന ഇത്തരത്തില്‍ ഒരു പരസ്യത്തില്‍ അഭിനയിപ്പിക്കുക വഴി ഈസ്റ്റ്‌ടീ പ്രതിസന്ധിയില്‍ അകപ്പെട്ട സ്ത്രീയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കുറവല്ല.ഏതായാലും പരസ്യം ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതിന് സംശയമില്ല