വീട്ടിലിരുന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും മുന്‍പേ വാതില്‍ ലോക്ക് ചെയ്യാന്‍ മറക്കരുത്; വൈറല്‍ വീഡിയോ കാണാം

ബി.ബി.സി പ്രസിദ്ധീകരിച്ച ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടില്ലത്തവര്‍ ചുരുക്കമായിരിക്കും എന്നാണ് ലഭിക്കുന്ന ഭൂരിപക്ഷം കമന്റ്റുകളിലും പ്രകടമാകുന്ന ആശയം.

വീട്ടിലിരുന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും മുന്‍പേ വാതില്‍ ലോക്ക് ചെയ്യാന്‍ മറക്കരുത്; വൈറല്‍ വീഡിയോ കാണാം

കാലം മാറി, വീട്ടിലിരുന്നും ഓഫീസ് ജോലികള്‍ ചെയ്യാന്‍ ഇന്ന് സാധ്യമാണ്. ഒരു പക്ഷെ ഓഫീസുകളില്‍ ചെലവഴിക്കുന്നതിലും അധികം സമയം ജോലി ചെയ്യാനും വീട്ടിലിരുന്നു സാധിച്ചെന്നും വരാം. പക്ഷെ വീട്ടില്‍ കുസൃതികുരുന്നുകള്‍ ഉണ്ടെങ്കിലോ?

ബി.ബി.സിയുമായി അഭിമുഖത്തില്‍ ഏര്‍പ്പെട്ടിരുന്ന റോബര്‍ട്ട് കെല്ലി എന്ന പ്രൊഫസറുടെ ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ താരം.

സൗത്ത് കൊറിയയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ ബി.ബി.സിയുമായി പങ്കു വയ്ക്കുകയായിരുന്നു കെല്ലി. ചര്‍ച്ച ഗൗരവമായി തുടരുന്നതിനിടെയാണ് വാതില്‍ തുറന്നു കുസൃതികുരുന്നായ ഒരു ബാലിക മുറിയിലേക്ക് പ്രവേശിക്കുന്നത്. തന്റെ പിതാവ് എന്താണ് ചെയ്യുന്നത് എന്ന് നോക്കിയശേഷം പെണ്‍ക്കുട്ടി തന്റെ കുറുമ്പുകളിലേക്ക് മടങ്ങുന്നു.

അപ്പോഴാണ്‌ അടുത്ത കുട്ടിപട്ടാളത്തിന്റെ പ്രവേശം. തുറന്നിട്ട വാതിലിലൂടെ വാക്കറും ഉരുട്ടി ഇളയക്കുട്ടി കൂടി പ്രവേശിക്കുന്നതോടെ കെല്ലിയുടെ മുഖത്ത് നിറയുന്ന വാത്സല്യത്തിന്റെ ചിരി കാണാം. അധികസമയം വേണ്ടിവന്നില്ല, പരിഭ്രാന്തയായ ഒരു യുവതി കഴിവതും തന്നെത്തന്നെ ക്യാമറയില്‍ നിന്നും ഒളിപ്പിക്കാന്‍ ശ്രമിച്ചു, രണ്ടു കുട്ടികളെയും മുറിയില്‍ നിന്നും പുറത്തേക്ക് വലിച്ചെടുക്കുന്നത് കാണുന്നവരില്‍ ചിരി പടര്‍ത്തുമെന്നു സംശയമില്ല. ഒരുവിധത്തില്‍ രണ്ടുപേരെയും മുറിക്കു പുറത്തേക്ക് എത്തിച്ചതിനു ശേഷം യുവതി വീണ്ടും പതുങ്ങിയെത്തി വാതിലടച്ചു മടങ്ങുകയും ചെയ്യുന്നു.