ഏപ്രില്‍ 28 ന് തകരാവുന്ന റെക്കോര്‍ഡുകളെ നിലവിലുള്ളു: ബാഹുബലി 2 തകര്‍പ്പന്‍ ട്രെയിലര്‍ എത്തി

ആവേശം വാനോളം ഉയര്‍ത്തി ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഏപ്രില്‍ 28 ന് തകരാവുന്ന റെക്കോര്‍ഡുകളെ നിലവിലുള്ളു: ബാഹുബലി 2 തകര്‍പ്പന്‍ ട്രെയിലര്‍ എത്തി


ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന' ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ത്രസിപ്പിക്കുന്ന യുദ്ധ രംഗങ്ങളാണ് ഉള്ളത്. ആന്ധ്രയിലും തെലുങ്കാനയിലും ഉള്‍പ്പെടെ 300 സ്‌ക്രീനിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്.

ട്രെയിലറിനു മുന്നോടിയായി പുറത്തിറക്കിയ സിനിമയുടെ ആദ്യ ടീസറിനു ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഏപ്രില്‍ 28 നാണ് ബാഹുബലി 2 തിയറ്ററുകളില്‍ എത്തുന്നത്.ഓരോ കഥാപാത്രത്തിന്റെയും സ്വഭാവ സവിശേഷതകള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ട്രെയിലര്‍.

പ്രഭാസ് റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകന്‍ അവസാനിപ്പിച്ചത്.